മുംബൈ: ചലച്ചിത്ര നിർമ്മാതാവും ഗായികയുമായ പമേല ചോപ്ര ഇക്കഴിഞ്ഞ ഏപ്രിൽ 20-നാണ് അന്തരിച്ചത്. ബോളിവുഡ് സംവിധായകനും നിർമ്മാതാവും ആയിരുന്ന യാഷ് ചോപ്രയുടെ ഭാര്യയായിരുന്നു. വ്യാഴായ്ച മുംബൈയിൽ വച്ചായിരുന്നു അന്ത്യം. എന്നാൽ ഇപ്പോഴിതാ പമേല ചോപ്രയുടെ സ്മരണകൾ കോർത്തിണക്കി ഒരു വീഡിയോ വൈആർഎഫ് പങ്കുവെച്ചിരിക്കുകയാണ്.
പമേല പാടിയ ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കിയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ചാന്ദിനി അടക്കം പമേല പാടിയ വളരെ മനോഹരമായ ഗാനങ്ങൾ വീഡിയോയിലുണ്ട്. ഒപ്പം പമേലയുടെ ചില സംഭാഷണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
യാഷ് രാജ് ഫിലിംസാണ് പമേലയുടെ മരണ വിവരം ഔദ്യോഗികമായി പത്രക്കുറിപ്പിലൂടെ അറിയിച്ചത്. യാഷ് ചോപ്രയ്‌ക്കൊപ്പം അടിയുറച്ച് നിന്ന് യാഷ് രാജ് ഫിലിംസിനെ ഒരു പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിത്വത്തിനുടമയായിരുന്നു പമേല. ഗാനരചയിതാവ്, ഗായിക, സഹനിർമ്മാതാവ്, തിരക്കഥാകൃത്ത് എന്നിങ്ങനെ നിരവധി റോളുകളിലൂടെ പമേല തന്റെ സംഭാവന യാഷ് രാജ് ചിത്രങ്ങളിൽ നൽകിയിരുന്നു. താരം അവസാനമായി പ്രത്യക്ഷപ്പെട്ടത് വൈആർഎഫിനെ കുറിച്ചുള്ള നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയായ ദി റൊമാന്റിക്‌സിലായിരുന്നു. ഇതിൽ ഭർത്താവ് യാഷ് ചോപ്രയുടെ സിനിമ ജീവിത യാത്രയെക്കുറിച്ച് പമേല സംസാരിച്ചിരുന്നു.
Comments