രാഷ്ട്രീയക്കാരിലെ ഏറ്റവും മികച്ച പാചകക്കാരൻ ആരെന്നു പറഞ്ഞ് മുൻ വയനാട് എംപി രാഹുൽ. കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതോടെ ശനിയാഴ്ച ഔദ്യോഗിക വസതി ഒഴിഞ്ഞ രാഹുൽ നിലവിൽ അമ്മ സോണിയയുടെ വസതിയിലേക്കാണ് മാറിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് രാഹുൽ മികച്ച ഭക്ഷണം ഉണ്ടാക്കുന്നവരെ കുറിച്ച് പറയുന്നത്.
He is Rahul Gandhi, He went to restaurant which was inaugurated by his great grandfather in 1948 and named after him too
When he went to paid the bill for his food, owner denied to take it, He resisted and paid the bill, A man of ethics ❤️
Imagine if it was sahib in place of… pic.twitter.com/843M9QLZjA
— Dr Nimo Yadav (@niiravmodi) April 23, 2023
രാഷ്‌ട്രീയ നേതാക്കളിൽ മികച്ച രീതിയിൽ പാചകം ചെയ്യുന്ന ആളെക്കുറിച്ചും രാഹുൽ പറയുന്നുണ്ട്. ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് മികച്ച പാചകക്കാരനാണെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. എന്നാൽ തങ്ങൾക്കെല്ലാവർക്കും ഇടയിൽ, തന്റെ അമ്മയാണ് ഏറ്റവും മികച്ച ഭക്ഷണം ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അമ്മ പാചകത്തിൽ “നമ്പർ 1” ആണെന്നും പ്രിയങ്ക ഗാന്ധി രണ്ടാം നമ്പർ ആണെന്നും താൻ മൂന്നമതാണെന്നും രാഹുൽ പറയുന്നു. കൂടാതെ, ഫ്രഞ്ച് ഡെസേർട്ടുകളേക്കാൾ “ഇന്ത്യൻ മിത്തായി” ആണ് താൻ ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം വീഡിയോയിൽ കൂട്ടിചേർക്കുന്നു.
രാഹുൽ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു അഭിമുഖത്തിന്റെ ചെറിയൊരു ഭാഗം പങ്കുവെച്ചത്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാചകക്കാരൻ ആരാണെന്നും അദ്ദേഹത്തിന് പാചകത്തോട് ഉള്ള താല്പര്യത്തെക്കുറിച്ചുമൊക്കെ രാഹുൽ പറയുന്നു. താൻ രാവിലെ കാപ്പി കുടിക്കുന്ന ആളാണെന്നും വൈകുന്നേരം ചായയാണ് ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറയുന്നു. ദേശീയ തലസ്ഥാനത്തിന് ചുറ്റുമുള്ള വിവിധ സ്ഥലങ്ങളിൽ ഭക്ഷണം കഴിക്കാൻ അഭിമുഖം നടത്തുന്ന ആൾക്കൊപ്പം കറങ്ങുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറയുന്നത്. മസാലകളുള്ള ഭക്ഷണത്തേക്കാൾ മധുരമാണ് തനിക്ക് ഇഷ്ടമെന്ന് ഗാന്ധി പറഞ്ഞു.
പിന്നോക്ക സമുദായത്തെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ രാഹുൽ കുറ്റക്കാരാനാണെന്ന മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സെഷൻസ് കോടതി തള്ളിയതോടെയാണ് ശനിയാഴ്ച വസതിയൊഴിയേണ്ടി വന്നത്. തുഗ്ലക് ലൈനിലെ ഔദ്യോഗിക വസതിയൊഴിയാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു.
2019-ലെ കർണാടക തിരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ മോദി പരാമർശത്തിന് സൂറത്ത് കോടതി രാഹുലിന് രണ്ട് വർഷ തടവ് ശിക്ഷ വിധിച്ചിരുന്നു. തുടർന്ന് ലോക്‌സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുകായിരുന്നു. എംപി എന്ന നിലയിൽ അനുവദിച്ച ഔദ്യോഗിക വസതി ഏപ്രിൽ 22-നകം ഒഴിയാൻ രാഹുലിന് ലോക്‌സഭ ഹൗസിംഗ് കമ്മിറ്റി നോട്ടീസ് നൽകി. തുടർന്ന് അമ്മ സോണിയയുടെ വസതിയിലേക്ക് മാറുകയായിരുന്നു.
Comments