വൻ തോതിൽ തൊഴിലവസരങ്ങളും ഉയർന്ന ശമ്പളവും; ജീവനക്കാർക്ക് നിരവധി ആനുകൂല്യങ്ങളുമായി ആപ്പിൾ സ്റ്റോർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വൻ തോതിൽ തൊഴിലവസരങ്ങളും ഉയർന്ന ശമ്പളവും; ജീവനക്കാർക്ക് നിരവധി ആനുകൂല്യങ്ങളുമായി ആപ്പിൾ സ്റ്റോർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2023, 08:10 am IST
FacebookTwitterWhatsAppTelegram

മുംബൈ: ആപ്പിൾ കമ്പനി നേരിട്ട് നടത്തുന്ന രാജ്യത്തെ ആദ്യ സ്റ്റോറുകളിലേക്ക് ജീവനക്കാരെ തേടുകയാണ് കമ്പനി. അടുത്തിടെ തുറന്ന മുംബൈയിലും ഡൽഹിയിലുമാണ് നിരവധി ആനുകൂല്യങ്ങളോട് കൂടി കമ്പനി ഉദ്യോഗാർത്ഥികളെ അന്വേഷിക്കുന്നത്. മുംബൈ സ്റ്റോറിൽ ആവശ്യത്തിൽ കൂടുതൽ ജീവനക്കാരുണ്ടെങ്കിലും ഇപ്പോഴും നിയമനം നടക്കുന്നുണ്ട്. ജീവനക്കാർക്ക് ഉയർന്ന ശമ്പള വാഗ്ദാനമാണ് കമ്പനി മുന്നോട്ട് വെയ്‌ക്കുന്നത്.

മുംബൈയിലും ഡൽഹിയിലുമായി 170-ലധികം ജീവനക്കാരെയാണ് ഇതുവരെ കമ്പനി നിയമിച്ചത്. ക്രിയേറ്റീവ്, ടെക്നിക്കൽ സ്പെഷ്യലിസ്റ്റ്, ഓപ്പറേഷൻ എക്സ്പെർട്ട്, ബിസിനസ് എക്സ്പേർട്ട് എന്നീ തസ്തികകളിലേയ്‌ക്കാണ് നിലവിൽ നിയമനം നടക്കുന്നത്. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രാദേശിക ഭാഷ നന്നായിട്ട് കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം എന്ന നിബന്ധനയും കമ്പനി പറയുന്നു. എന്നാൽ ജോലിയ്‌ക്കായുള്ള വിദ്യാഭ്യാസ യോഗ്യത കമ്പനി വ്യക്തമാക്കിയിട്ടില്ല. എംഎസ്‌സിഐടി, എംബിഎ, എഞ്ചിനീയർമാർ, ബിസിഎം,എംസിഎ ബിരുദധാരികളെയാണ് കമ്പനിയിൽ നിയമിച്ചിരിക്കുന്നത്.

ആപ്പിൾ സ്റ്റോർ ജീവനക്കാർക്ക് ഉയർന്ന ശബളമാണ് കമ്പനി നൽകുന്നത്. റീട്ടെയിൽ സ്റ്റോർ ജീവനക്കാർക്ക് ഒരു ലക്ഷത്തിലധികം രൂപയാണ് ശമ്പളം. ഈ തുക രാജ്യത്തെ മറ്റ് റീട്ടെയിൽ ജീവനക്കാർക്ക് ലഭിക്കുന്ന ശമ്പളത്തേക്കാൾ ഉയർന്നതാണ്. റീട്ടെയിൽ സ്റ്റോർ ജീവനക്കാർക്ക് സ്റ്റോക്ക് ഗ്രാന്റുകൾ, ഇൻഷുറൻസ്, അവധികൾ, തുടർ പഠനത്തിനുള്ള സാമ്പത്തിക സഹായം, എന്നീ ആനുകൂല്യങ്ങൾക്ക് പുറമേ ആപ്പിൾ ഉത്പന്നങ്ങൾക്ക് ഓഫറും കമ്പനി അനുവദിക്കുന്നുണ്ട്.

സ്റ്റോറിൽ 20-ൽ പരം ഭാഷകൾ സംസാരിക്കുന്ന നൂറിലധികം ജീവനക്കാർ ഉണ്ടായിരിക്കും. രാവിലെ 11 മണി മുതൽ രാത്രി 10 മണി വരെയാണ് പ്രവർത്തനസമയം. ഐഫോണുകൾ, ഐപാഡുകൾ, ആപ്പിൾ വാച്ചുകൾ, മാക്ക്ബുക്ക്, ആപ്പിൾ ടിവി തുടങ്ങീ കമ്പനി പുറത്തിറക്കുന്ന ഉപകരണങ്ങളെല്ലാം ഇവിടെ ലഭ്യമാകുന്നതാണ്.

Tags: MumbaiApple Store
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies