കേരള യുവതയുടെ സംഗമഭൂമിയായിരുന്നു യുവം 2023 പരിപാടി. അതിലേറെ രാജകീയമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാസ് എൻട്രി. അരക്കിലോമീറ്ററോളം ദൂരം നടന്നാണ് നരേന്ദ്രമോദി വേദിയിലെത്തിയത്. വേദിയിലെത്തിയ പ്രധാനമന്ത്രിയുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങാൻ ശ്രമിച്ച സുരേഷ് ഗോപിയെ തടയുന്ന നരേന്ദ്രമോദിയുടെ ചിത്രം ജനങ്ങൾ എടുത്ത് കഴിഞ്ഞു. സംഭവത്തിന്റെ വീഡിയോ ദൃശ്യവും പ്രചരിക്കുന്നുണ്ട്.
കാൽ തൊട്ടു അനുഗ്രഹം വാങ്ങാൻ ആയി ശ്രമിച്ച സുരേഷേട്ടനെ തടഞ്ഞ് മോദിജി 😍😍 pic.twitter.com/Hmb7ypH3Q6
— Anil Padmanabhan🇮🇳🕉️🚩 (@anilp68) April 24, 2023
നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തത്. മറ്റ് പലരിൽ നിന്നും ഏറെ വ്യത്യാസ്തനായ രാഷ്ട്രീയകാരനാണ് നരേന്ദ്രമോദി. വാക്കുകൾക്കതീതമാണ് അദ്ദേഹത്തിന്റെ പ്രവൃത്തികളെന്നുമാണ് കമന്റ് ചെയ്തിരിക്കുന്നത്.
യുവം പരിപാടിയിൽ പങ്കെടുക്കുന്നതിനായി തികച്ചും കേരളീയനായാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. കസവ് മുണ്ടും, വെള്ള ജുബ്ബയും കസവ് ഷോളുമണിഞ്ഞ് എത്തിയ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് ട്വിറ്ററിൽ ട്രെൻഡിംഗായത്. സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ പ്രമുഖരും സാധാരണക്കാരുമടക്കം മോദിയെ കാണാനെത്തിയത് ആയിരങ്ങളായിരുന്നു.
Comments