ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അല്ലെങ്കിൽ നിർബന്ധിത ബുദ്ധി ചാറ്റ്‌ബോട്ടുകൾ കേവലം 18 മാസത്തിനുള്ളിൽ കുട്ടികളെ വായിക്കാനും എഴുതാനും സഹായിക്കുന്ന വിദ്യാഭ്യാസ ഉപകരണങ്ങളായി മാറുമെന്ന പ്രവചനവുമായി മൈക്രോ സോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ്. ഏതൊരു മനുഷ്യനും കഴിയുന്നത്ര നല്ല അദ്ധ്യാപകനാകാനുള്ള കഴിവ് എഐയ്‌ക്കുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
എഐ ഉപകരണങ്ങൾക്ക് വിദ്യാഭ്യാസ മേഖലയിൽ ബൃഹത്തായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് ബിൽ ഗേറ്റ്‌സ് അഭിപ്രായപ്പെടുന്നത്. ആദ്യം എഐ വായന ഗവേഷണ സഹായിയായി വന്നേക്കാം. പിന്നീട് എഴുത്തിനെക്കുറിച്ച് ഫീഡ്ബാക്ക് നൽകുന്നതിൽ എഐ അമ്പരപ്പിച്ചേക്കാം. വരും മാസങ്ങളിൽ എഐ ഉപകരണങ്ങൾ ഒരു അദ്ധ്യാപകന്റെ റോളിൽ വന്ന് വിദ്യാർത്ഥികളെ എഴുത്തും വായനയും പഠിപ്പിച്ചേക്കും. ഗണിതപഠനചത്തിൽ വിദ്യാർത്ഥികളെ കാര്യമായി സഹായിക്കാൻ എഐയ്‌ക്ക് കഴിയും.
കുറഞ്ഞ വരുമാനമുള്ള സ്‌കൂളുകൾക്ക് പോലും താങ്ങാൻ കഴിയും വിധമാണ് എഐ ടൂളുകൾ സൃഷ്ടിക്കുകയെന്ന് ബിൽ ഗേറ്റ്‌സ് പറഞ്ഞു. വൈവിധ്യമാർന്ന ഡേറ്റാ സെറ്റുകളിൽ നിന്ന് വിവരങ്ങൾ സ്വന്തമാക്കി എഐ സംവിധാനങ്ങളെ കൂടുതൽ പരിശീലിപ്പിക്കേണ്ടതുണ്ട്. എഐകൾ നിഷ്പക്ഷമാണെങ്കിൽ കൂടുതൽ പരിശീലനം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
Comments