ബെംഗളൂരു: കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കോൺഗ്രസ് അധികാരത്തിൽ വരുമ്പോഴെല്ലാം അഴിമതി വർദ്ധിക്കുന്നുവെന്ന് പ്രതിരോധമന്ത്രി ആരോപിച്ചു. ബെലഗാവിലെ പൊതുപരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് അധികാരത്തിൽ വരുമ്പോഴെല്ലാം അഴിമതി ആരോപങ്ങൾ കേൾക്കുന്നു. കഴിഞ്ഞ ഒൻപത് വർഷമായി കേന്ദ്രത്തിൽ ബിജെപിയാണ് ഭരിക്കുന്നത്. എന്നാൽ പ്രധാനമന്ത്രിക്കോ മറ്റ് മന്ത്രിമാർക്കോ എതിരെ ആരോപണങ്ങളില്ലെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
‘ഞാൻ നിങ്ങളോട് ചോദിക്കാൻ ആഗ്രഹിക്കുന്നു, ഈ രാജ്യത്ത് അഴിമതി അവസാനിപ്പിക്കണോ വേണ്ടയോ? അഴിമതിയിൽ ഉൾപ്പെട്ട ആരെയും ഞങ്ങൾ വെറുതെവിടില്ല . കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഒരു ലക്ഷത്തി പതിനായിരം കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയിട്ടുണ്ട്. മുൻ യുപിഎ സർക്കാർ അവരുടെ 10 വർഷത്തെ ഭരണത്തിൽ 5,000 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്,’ അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments