ന്യൂഡൽഹി: അവയവദാനത്തിന് ശേഷമുള്ള സർക്കാർ ജീവനക്കാരുടെ അവധി ദിവസം കൂട്ടാൻ കേന്ദ്ര സർക്കാർ തീരുമാനം. ശസ്ത്രക്രിയയ്‌ക്ക് ശേഷം 42 ദിവസത്തെ അവധി അനുവദിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്‌ക്ക് ശേഷം സുഖം പ്രാപിക്കാൻ എടുക്കുന്ന സമയം കണക്കിലെടുത്താണ് ജീവനക്കാർക്ക് 42 ദിവസത്തെ അവധി അനുവദിക്കാൻ കേന്ദ്രം ഒരുങ്ങുന്നത്.
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവുമായി ആലോചിച്ചാണ് ജീവനക്കാർക്ക് അവധി നൽകാൻ സർക്കാർ തീരുമാനിച്ചത്. നിലവിൽ 30 ദിവസത്തെ അവധിയാണ് അവയവദാന ശസ്ത്രക്രിയയ്‌ക്ക് ശേഷം ജീവനക്കാർക്ക് നൽകുന്നത്. ദാതാവിന്റെ അവയവം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ ഏത് തരത്തിലുള്ളതാണെങ്കിലും അവധിയുടെ കാലാവധി പരമാവധി 42 ദിവസമായിരിക്കുമെന്ന് സർക്കാർ പ്രസ്ഥാവനയിൽ പറയുന്നു.
അവയവദാനവുമായി ബന്ധപ്പെട്ട ചികിത്സ പരമാവധി ഏതെങ്കിലും അംഗീകൃത ആശുപത്രിയിൽ നിന്ന് ചെയ്യണം. ഒരു അംഗീകൃത ആശുപത്രി അഥവാ സർക്കാർ ആശുപത്രിയിലോ കേന്ദ്ര ഗവൺമെന്റ് ഹെൽത്ത് സ്‌കീം സെന്ററിൽ നിന്നോ ശസ്ത്രക്രിയ നടത്തണം. ആശുപത്രിയിലെ ബന്ധപ്പെട്ട എച്ച്ഒഡി സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമായും ജീവനക്കാരിൽ ഉണ്ടായിരിക്കണമെന്നും വൃത്തങ്ങൾ അറിയിച്ചു.
















Comments