ഭോപ്പാൽ: മദ്ധ്യപ്രദേശിൽ സിംഹത്തോടു സാദൃശ്യമുള്ള പശുക്കിടാവ് ജനിച്ചു. മദ്ധ്യപ്രദേശിലെ റെയ്സൻ ജില്ലയിലാണ് വിചിത്ര സംഭവം. കർഷകനായ
നാഥുലാലിന്റെ വീട്ടിലാണ് സിംഹത്തോട് സാദൃശ്യമുള്ള പശുക്കിടാവ് ജനിച്ചത്. ഈ അപൂർവ സംഭവം അറിഞ്ഞ് നിരവധി നാട്ടുകാരാണ് നാഥുലാലിന്റെ വീട്ടിലെത്തുന്നത്.
പശുക്കിടാവിനെ ഒറ്റനോട്ടത്തിൽ തന്നെ സിംഹകുട്ടി എന്ന് തോന്നിക്കും. പശുവിന്റെ ഗർഭപാത്രത്തിലെ തകരാർ മൂലമായിരിക്കും ഇങ്ങനെ സംഭവിച്ചതെന്നാണ് മൃഗ ഡോക്ടർമാർ പറയുന്നത്. പ്രസവിച്ച ഉടനെ ആരോഗ്യമുള്ള കിടാവായി തോന്നിയെങ്കിലും അരമണിക്കൂറിനകം പശുക്കിടാവ് ചത്തുപോകുകയായിരുന്നു.
Comments