മൻ കി ബാത്തിനെ വാനോളം പുകഴ്‌ത്തി നടൻ മോഹൻലാൽ.പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടി ഇതിനോടകം വിവിധ മേഖലകളിലുള്ള നിരവധി വിശിഷ്ട വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തിയെന്ന് മോഹൻലാൽ പറഞ്ഞത്. മൻ കി ബാത്തിനെയും നരേന്ദ്രമോദിയെയും പ്രശംസിച്ചുള്ള കുറിപ്പിലാണ് മോഹൻലാൽ ഇക്കാര്യം വ്യക്തമാക്കുന്നത്. മൻ കി ബാത്ത് എന്ന വേദി സമൂഹത്തിന്റെ നാനാ തുറകളിലുള്ള മനുഷ്യരെ ലോകത്തിന്റെ മുന്നിൽ പരിചയപ്പെടുത്തുന്നതിനു കാരണമായിട്ടുണ്ട്.
രാഷ്ടീയത്തിനതീതമായി ഒരു രാജ്യത്തെ പ്രധാനമന്ത്രി ജനങ്ങളോട് കല, സംസ്‌കാരം, കായികം, ആഘോഷങ്ങൾ, സ്ത്രീശാക്തീകരണം, പരീക്ഷ, പ്രകൃതിസംരക്ഷണം തുടങ്ങി സമസ്തമേഖലകളെയും സ്പർശിച്ച് അവയുമായി ബന്ധപ്പെട്ട ഒട്ടനവധി ആളുകളെ അദ്ദേഹം നമുക്കുമുന്നിൽ അവതരിപ്പിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത- മോഹൻലാൽ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം:
മന്‍ കീ ബാത്ത് എന്ന പ്രധാനമന്ത്രിയുടെ ഹൃദയത്തില്‍ നിന്നുള്ള സംവേദനം നൂറാം ഭാഗത്തിലേക്ക് എത്തിയിരിക്കുകയാണ്. 2014 ഒക്ടോബര്‍ 3 ന് ആരംഭിച്ച മന്‍ കീ ബാത്ത് ഇതിനോടകം വിവിധമേഖലകളിലുള്ളഒട്ടനവധി വിശിഷ്ടവ്യക്തിത്വങ്ങളെ അദ്ദേഹം നമുക്ക് പരിചയപ്പെടുത്തി. അവരുടെ നിസ്വാര്‍ഥമായ സേവനങ്ങളും സഹജീവികളോടുള്ള സ്‌നേഹവും കരുതലും നമ്മുടെ ജീവിതത്തിന് പുതിയ വെളിച്ചമേകിക്കൊണ്ടിരിക്കുന്നു.
രാഷ്ടീയത്തിനതീതമായി ഒരു രാജ്യത്തെ പ്രധാനമന്ത്രി ജനങ്ങളോട് കല, സംസ്‌കാരം, കായികം, ആഘോഷങ്ങള്‍, സ്ത്രീശാക്തീകരണം, പരീക്ഷ, പ്രകൃതിസംരക്ഷണം തുടങ്ങി സമസ്തമേഖലകളെയും സ്പര്‍ശിച്ച് അവയുമായി ബന്ധപ്പെട്ട ഒട്ടനവധി ആളുകളെ അദ്ദേഹം നമുക്കുമുന്നില്‍ അവതരിപ്പിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
മന്‍ കി ബാത് എന്ന വേദി സമൂഹത്തിന്റെ നാനാ തുറകളിലുള്ള മനുഷ്യരെ ലോകത്തിന്റെ മുന്നില്‍ പരിചയപ്പെടുത്തുന്നതിനു കാരണമായിട്ടുണ്ട്. അതില്‍ കേരളത്തിന്റെ സംഭാവനകളാണ് വന്നു പോയ എത്രയോ മനുഷ്യര്‍. അവരുടെ പ്രചോദനം നല്‍കുന്ന കഥകള്‍ ലോകത്തിനു മുന്നില്‍ അനാവരണം ചെയ്യപ്പെട്ടത് പ്രധാനമന്ത്രിയുടെ ശബ്ദത്തിലൂടെ ആയിരുന്നു എന്നത് നമുക്കും അഭിമാനിക്കാവുന്ന കാര്യമാണ്.
ഒരു ഭാഗത്തില്‍ അദ്ദേഹം വിവരിച്ചത് ശബരിമലയിലെ ശുദ്ധീകരണ പ്രവര്‍ത്തങ്ങങ്ങളെ കുറിച്ചായിരുന്നു. അത് എങ്ങനെ ആരാധന തന്നെയാകുന്നു എന്ന്. മറ്റൊരു തവണ ഭാഗികമായി തളര്‍ച്ച ബാധിച്ച രാജപ്പന്‍ സാഹിബ് വേമ്പനാട് കായലില്‍ നിന്നും പ്ലാസ്റ്റിക് കുപ്പികള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കുന്നതിനെ കുറിച്ചും. അത് പോലെ ആദിവാസി മേഖലയിലെ കുഞ്ഞുങ്ങള്‍ക്ക് അറിവ് പകര്‍ന്നു നല്‍കുന്ന ഇടുക്കിയിലെ അക്ഷര ഗ്രന്ഥശാലയെ കുറിച്ച്. മന്‍ കി ബാത്തിലൂടെ കേരളത്തിന്റെ തനതായ ആയുര്‍വേദ ചികിത്സയ്‌ക്ക് പ്രധാനമന്ത്രി നല്‍കിയ സംഭാവന ചെറുതല്ല. കെനിയന്‍ പ്രധാനമന്ത്രിയുടെ മകളുടെ നഷ്ടമായ കാഴ്ച കേരളത്തിലെ ആയുര്‍വേദ ചികിത്സയിലൂടെ തിരികെ ലഭിച്ച വിവരം പ്രധാനമന്ത്രിയിലൂടെ ലോകം അറിഞ്ഞപ്പോള്‍ മലയാളി എന്ന നിലയില്‍ നമ്മള്‍ അഭിമാനം കൊണ്ട് തല ഉയര്‍ത്തി നിന്നു.
അത് പോലെ ഭാരതമാതാവിന്റെ ചിത്രം വിരല്‍ പതിപ്പിച്ചു വരച്ചു പ്രധാനമന്ത്രിയ്‌ക്ക് അയച്ച സെയിന്റ് മേരി യൂ പി സ്‌കൂളിലെ പെണ്‍കുട്ടികളെ കുറിച്ച്, അവര്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ച അവയവ ദാനം എന്ന മഹത്തായ ആശയത്തെ കുറിച്ച് ഒക്കെ ലോകം ചര്‍ച്ച ചെയ്തത് മന്‍ കി ബാത്തിലൂടെ ആയിരുന്നു.
ഇനിയും ഇതുപോലെ ഒരുപാടു ജീവിതങ്ങളിൽ വെളിച്ചമേകി, പ്രചോദനമേകി അനേകം ഭാഗങ്ങളുമായി മൻ കി ബാത്തിന് മുന്നോട്ടുപോകാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.
















Comments