മൻ കി ബാത്ത് ; വിവിധ ഭാഷകളിലൂടെ സാമൂഹിക ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നു ; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

Published by
Janam Web Desk

ന്യുഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിന്റെ റേഡിയോ  പ്രക്ഷേപണത്തിൽ രാജ്യത്തിന്റെ മുക്കിലും മൂലയിലും കടന്ന് ചെന്ന് ജനങ്ങൾക്കും സർക്കാരിനുമിടയിൽ പാലങ്ങൾ നിർമ്മിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മൻ കി ബാത്ത് ഒരു റേഡിയോ പരിപാടി മാത്രമല്ല, മെച്ചപ്പെട്ട സാമൂഹിക മാറ്റത്തിനുള്ള പ്രസ്ഥാനം കൂടിയാണെന്നും അമിത് ഷാ പറഞ്ഞു.

മൻ കി ബാത്ത് പരിപാടി രാജ്യത്തിന്റെ എല്ലാ കോണുകളിലും പ്രക്ഷേപണം ചെയ്യുന്നതിലൂടെ ജനങ്ങൾക്കും സർക്കാരിനുമിടയിൽ ബന്ധം മെച്ചപ്പെടുകയും ചെയ്യും. കൂടാതെ, രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 23 ഭാഷകളിലും 29 ഉപഭാഷകൾക്കും പുറമേ 11 വിദേശ ഭാഷകളിലുമാണ് പ്രക്ഷേപണം ചെയ്യുന്നത്. വിവിധ ഭാഷകളിലൂടെ സംവാദങ്ങൾ നടത്തുന്നതിലൂടെ സാമൂഹിക ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതായി അമിത് ഷാ ട്വീറ്റ് ചെയ്തു. മൻ കി ബാത്ത് ഏപ്രിൽ 30-ന് 100 എപ്പിസോഡുകൾ പൂർത്തീകരിച്ചതായും അമിത് ഷാ പറഞ്ഞു.

ഒരു രാഷ്‌ട്രീയ വ്യക്തി ഒരു രാഷ്‌ട്രീയ വിഷയം പോലും പരാമർശിക്കാതെയാണ് മൻ കി ബാത്തിന്റെ 99 എപ്പിസോഡുകളിൽ അവതരിപ്പിച്ചതെന്ന് അമിത് ഷാ പറഞ്ഞു. അരമണിക്കൂറുള്ള പരിപാടി കുറച്ച് വാക്കുകളിൽ ധാരാളം വിവരങ്ങൾ കൈമാറുന്നുവെന്നും അമിത് ഷാ വ്യക്തമാക്കി. 2014 ഒക്ടോബർ 3-ന് വിജയദശമി ദിനത്തിലാണ് മൻ കി ബാത്ത് ആരംഭിച്ചത്.

Share
Leave a Comment