പൊന്നിയിൻ സെൽവൻ 2വിൽ അതിഗംഭീരമായ പ്രകടനമാണ് ഐശ്വര്യറായ് കാഴ്ചവെച്ചിരിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്. പിഎസ്-2 നെ കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചകൾ സജീവമാണ്. ഐശ്വര്യയുടെ ഭർത്താവ് അഭിഷേക് ബച്ചൻ ട്വീറ്ററിൽ നൽകി മറുപടിയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.
‘പൊന്നിയിൽ സെൽവൻ 2 മനോഹരമായ സിനിമയാണ്.പ്രശംസിക്കാൻ എനിക്ക് വാക്കുകളില്ല. ശക്തമായ പ്രമേയം അവതരിപ്പിച്ച മണി രത്‌നം, വിക്രം, തൃഷ, ജയംരവി,കാർത്തി മറ്റ് അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും ആശംസകൾ. ഒപ്പം എന്റെ ശ്രീമതിയുടെ പ്രകടത്തിൽ ഏറെ അഭിമാനിക്കുന്നു. നിങ്ങളുടെ ഏറ്റവും മികച്ചതാണ് ഇതെന്നാണ് ഐശ്വര്യയെ ടാഗ് ചെയ്ത് അഭിഷേക് പറഞ്ഞു.
ഈ ട്വീറ്റിന് ഒരാൾ മറുപടിയുമായി എത്തി. ”ഇതാണ് നിങ്ങൾ ചെയ്യേണ്ടത്. അവൾ സിനിമകൾ ചെയ്യട്ടെ. നിങ്ങൾ ആരാധ്യയെ നോക്കൂ’. എന്നാൽ ഈ ട്വീറ്റിന് മറുപടിയുമായി ഉടൻ തന്നെ അഭിഷേക് രംഗത്ത് എത്തി. ‘ അവർ സിനിമ ചെയ്യട്ടെയെന്നോ, ഐശ്വര്യയ്‌ക്ക് ഇഷ്ടമുള്ള ഒരു കാര്യം ചെയ്യാൻ എന്തിനാണ് എന്റെ അനുവാദം, പ്രത്യേകിച്ച് അവർക്ക് ഏറെ ഇഷ്ടമുള്ള കാര്യം’.
നിരവധിപ്പേരാണ് അഭിഷേകിന്റെ ട്വീറ്റിന് പിന്തുണയുമായി എത്തിയത്. അഭിഷേക് പറഞ്ഞതാണ് സ്‌നേഹമുള്ള ഭർത്താക്കന്മാർ ചെയ്യേണ്ടതെന്നും. ഭാര്യമാർ സ്വതന്ത്ര്യ വ്യക്തികളാണ് എന്ന് മനസിലാക്കണമെന്ന് ചിലർ അഭിപ്രായപ്പെട്ടു.
പൊന്നിയിൻ സെൽവനിൽ നന്ദിനിയെന്ന് രാജ്ഞിയുടെ വേഷമാണ് ഐശ്വര്യ അവതരിപ്പിച്ചത്.മണിരത്‌നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെൽവൻ 2’ പ്രദർശനത്തിനെത്തിയത് ലഭിക്കുന്ന സൂചന.
















Comments