ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. പുലർച്ചെ 5 മണിയോടെയായിരുന്നു കാട്ടാനകളുടെ ആക്രമണം. വിലക്ക് മൗണ്ട് ഫോർട്ട് സ്കൂളിന് സമീപമാണ് ആനകൾ എത്തിയത്. കാട്ടാന കൂട്ടം വീടിനോട് ചേർന്നുള്ള ഷെഡ് പൂർണമായും തകർത്തു. ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ മാറ്റിയിട്ട് രണ്ട് ദിവസം പൂർത്തിയാകുന്നതിന് മുമ്പാണ് കാട്ടാനകളുടെ ആക്രമണം.
അതേസമയം, പെരിയാർ കടുവ സങ്കേതത്തിലെ വനമഖലയിൽ തുറന്ന് വിട്ട അരിക്കൊമ്പൻ ഉൾവനത്തിലേക്ക് മറഞ്ഞതായി വനപാലകർ അറിയിച്ചു. ഇറക്കി വിട്ട സ്ഥലത്തുനിന്നും മൂന്ന് കിലോമീറ്റർ ദൂരത്തിനുള്ളിൽ അരിക്കൊമ്പൻ ഉണ്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞത്. തുമ്പിക്കൈയിലെ മുറിവിനുള്ള മരുന്ന് നൽകിയിരുന്നു. ഇന്ന് മുതൽ ആന പൂർണമായും മയക്കത്തിൽ നിന്ന് ഉണരുമെന്നാണ് വനം വകുപ്പിന്‍റെ കണക്കൂകൂട്ടൽ.
















Comments