കൊല്ലം: താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലെ നഴ്‌സിന് നേരെ ആസിഡ് ആക്രമണം. ചങ്ങനാശേരി സ്വദേശിനി നീതുവിന് നേരെയാണ് ആക്രമണമുണ്ടായത്. മുഖത്തും കണ്ണിനും പൊള്ളലേറ്റ നീതുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് നീതുവിന്റെ ഭർത്താവ് ബിബിൻ രാജിനെ പുനലൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഞായറാഴ്ച വൈകിട്ട് അഞ്ചോടെ ആശുപത്രിയ്‌ക്ക് മുന്നിലായിരുന്നു സംഭവം. കുറച്ച് നാളുകളായി നീതുവും ഭർത്താവ് ബിബിൻരാജും പിണങ്ങി കഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇരുവർക്കും രണ്ട് മക്കളുണ്ട്. നീതുവിന്റെ പക്കലുണ്ടായിരുന്ന ആധാർ കാർഡ് വാങ്ങുന്നതിനായിരുന്നു ബിബിൻ ആശുപത്രിയിൽ എത്തിയിരുന്നത്. പിന്നാലെ കുപ്പിയിൽ കരുതിയിരുന്ന ആസിഡ് സിറിഞ്ചിലേക്ക് മാറ്റിയതിന് ശേഷം മുഖത്തേക്ക് ചീറ്റിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Comments