തിരുവനന്തപുരം: ദി കേരളാ സ്റ്റോറിയുടെ ട്രെയ്‌ലറിൽ 32000 മലയാളികളെ സിറിയയിൽ എത്തിച്ചു എന്നു പറയുന്നതിന്റെ തെളിവ് ഹാജരാക്കുന്നവർക്ക് 1 കോടി ചലഞ്ച് പ്രഖ്യാപിച്ച് ഹിന്ദു ഐക്യവേദി. ദി കേരള സ്റ്റോറി സിനിമയുടെ ട്രെയ്ലറുമായി ബന്ധപ്പെട്ടുള്ള പ്രചരണങ്ങളിൽ പ്രതികരണവുമായി ഹിന്ദു ഐക്യവേദി രംഗത്ത്. ചിത്രത്തിന്റെ ട്രെയ്ലറമായി കേരളത്തിൽ നിന്ന് 32000 യുവതികളെ സിറിയയിൽ എത്തിച്ചു എന്നു പറയുന്നതായാണ് പ്രചരണം. എന്നാൽ ഇത്തരത്തിൽ ഒരു കണക്ക് ട്രെയിലറിൽ അവതരിപ്പിക്കുന്നില്ല. ഈ പ്രചരണത്തെ പൊളിക്കുകയാണ് ഹിന്ദു ഐക്യവേദി.
സിനിമയുടെ ട്രെയ്‌ലറിൽ 32000 മലയാളികളെ സിറിയയിൽ എത്തിച്ചു എന്ന് പറയുന്നതിന്റെ തെളിവ് നൽകുന്നവർക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരിക്കുകയാണ് ഹിന്ദു ഐക്യവേദി. ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആർ.വി. ബാബു ഫേസ്ബുക്ക് പോസ്റ്റിലൂടെയൊണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇനാമായി നൽകുന്ന പണം ഹവാല, കള്ളപ്പണം, മയക്കുമരുന്ന് കടത്ത് എന്നിവയിലൂടെ ഉണ്ടാക്കിയതല്ലത്തതിനായൽ ഇഡിയോ, കസ്റ്റംസോ നിങ്ങളുടെ പുറകെ വരില്ല എന്ന ഉറപ്പു കൂടി പോസ്റ്റിൽ നൽകുന്നുണ്ട്.
ആർ. വി ബാബുവിന്റെ പോസ്റ്റ് :
ലീഗുകാരാ .. ഹിന്ദു ഐക്യവേദി നൽകാം ഒരു കോടി രൂപ .
കേരളത്തിൽനിന്ന് 32000 പേരെ മതം മാറ്റി സിറിയയിലേക്ക് കൊണ്ടു പോയി എന്ന് കേരള സ്റ്റോറി സിനിമയിൽ എവിടെയാണ് പറഞ്ഞിട്ടുള്ളത്? സിനിമ നിർമ്മാതാക്കൾ പുറത്ത് വിട്ട ഒഫീഷ്യൽ ടീസറിലോ ട്രെയിലറി ലോ അങ്ങനെ പറയുന്നുണ്ടോ? ഉണ്ടെന്നാണ് നിങ്ങൾ പറയുന്നതെങ്കിൽ അതിന്റെ തെളിവ് ഹാജരാക്കിയാൽ നിങ്ങൾക്ക് ഒരു കോടി രൂപ ഇനാം ഞങ്ങൾ പ്രഖ്യാപിക്കുന്നു. തെളിവുമായി ഹിന്ദു ഐക്യവേദി ആഫീസ് കയറിയിറങ്ങണ്ടതില്ല, എനിക്ക് നേരിട്ടോ അല്ലാതേയോ തന്നാൽ മതി. പണം സ്വന്തമാക്കാം. ഈ പണം മലദ്വാർ ഗോൾഡ് വഴി യോ , ഹവാല , കള്ളപ്പണം, മയക്കുമരുന്ന് കടത്ത് എന്നിവയിലൂടെ ഉണ്ടാക്കിയതല്ല എന്നതിനാൽ ഇഡി, കസ്റ്റംസ് തുടങ്ങിയവർ നിങ്ങളുടെ പുറകെ വരില്ല എന്ന ഉറപ്പു കൂടി നൽകുകയാണ്. അതിന് കഴിയില്ലെങ്കിൽ ഇരുട്ടത്ത് ഇല്ലാത്ത പൂച്ചയെ തപ്പി നിങ്ങൾ കള്ളം പറയുന്നു എന്ന പതിവ് വായ്‌ത്താരി അവസാനിപ്പിച്ച് പൊതു സമൂഹത്തോട് നിങ്ങൾ മാപ്പ് പറയണം .
മതം മാറി ഐ എസിൽ ചേർന്നതിന്റെ തെളിവുമായി വരുന്നവർക്ക് നിങ്ങൾ പ്രഖ്യാപിച്ച ഒരു കോടി രൂപ ഇനാം തിരുവനന്തപുരത്തെ നിമിഷ ( ഫാത്തിമ ) എറണാകുളത്തെ സോണിയ സെബാസ്റ്റ്യൻ (ആയിഷ) മെർലിൻ ജേക്കബ് (മറിയാ ) എന്നിവരുടെ കുടുംബത്തിന് നൽകാൻ ലീഗുകാർക്ക് ദയവുണ്ടാകണം. (ശരിയായ രീതിയിൽ ഉണ്ടാക്കിയ പണമാണെങ്കിൽ മാത്രം)
















Comments