അയർലാൻഡിലെ കൗണ്ടി ടൈറോണിലെ വീട്ടിലെത്തിയ കൂപ്പർ എന്ന അതിഥി തിരിച്ച് തന്റെ പഴയ ഉടമയിലേക്ക് ഓടിയെത്തി. ഗോൾഡൻ റീട്രിവർ എന്നയിനം നായയാണ് തന്റെ പഴയ ഉടമയെ 27 ദിവസത്തിനൊടുവിൽ കണ്ടെത്തിയത്. കൂപ്പറിനെ പുതിയ വീട്ടിലേക്ക് എത്തിക്കുന്നതിനിടയിൽ പുറത്തേക്ക് ചാടുകയായിരുന്നു. ഒരുമാസത്തോളം കൂപ്പറിനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. പിന്നീടാണ് ലണ്ടൻഡെറിയിലെ ടോബർമോറിലുള്ള തന്റെ പഴയ ഉടമസ്ഥനിലേക്ക് ഏകദേശം 64 കിലോമീറ്റർ സഞ്ചരിച്ച് കൂപ്പർ തിരിച്ചെത്തിയത്.
കൂപ്പർ അലഞ്ഞു തിരിയുന്നതിനെപറ്റിയുള്ള വിവരം ലഭിച്ചുവെന്നും ആരുടെയും സഹായമില്ലാതെ റോഡിലൂടെ നടന്നുവെന്നും കാണാതായ വളർത്തു മൃഗങ്ങൾക്കായുള്ള ചാരിറ്റി ലോസ്റ്റ് പാവ്‌സ് എൻഎ പറഞ്ഞു. കൂടാതെ കൂപ്പർ തന്റെ പഴയ വീട്ടിലേക്ക് പോയി എന്ന വിവരവും ലഭിച്ചുവെന്ന് ചാരിറ്റി വ്യക്തമാക്കി. കൂപ്പർ ഒരു മികച്ച നായയാണ്. അവൻ എങ്ങനെ അവിടെ തിരിച്ച് എത്തി എന്നതിൽ ആശ്ചര്യമുണ്ട്. അവന്റെ ദൃഢ നിശ്ചയവും ആത്മ വിശ്വാസവും പ്രശംസനീയമാണെന്നും പാവ്‌സ് എൻഎ വക്താവ് പറഞ്ഞു.
Comments