'പ്രീണനമല്ല, വികസനമാണ് സർക്കാർ നയം'; യുപി വികസനപാതയിൽ കുതിക്കുകയാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പ്രീണനമല്ല, വികസനമാണ് സർക്കാർ നയം’; യുപി വികസനപാതയിൽ കുതിക്കുകയാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2023, 12:27 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: പ്രീണനത്തിനല്ല വികസനത്തിലാണ് സർക്കാർ ശ്രദ്ധചെലുത്തുന്നതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വികസനം സംസ്ഥാനത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തി. ഉത്തർപ്രദേശിൽ നിലനിന്നിരുന്ന മാഫിയാ രാജ് അവസാനിപ്പിക്കാൻ ബിജെപി സർക്കാരിന് സാധിച്ചുവെന്നും യോഗി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി മെറാദാബാദിൽ സംഘടിപ്പിച്ച ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ഇപ്പോൾ അക്രമാസക്തമായ അന്തരീക്ഷമില്ല. സമാധാന അന്തരീക്ഷം ഉത്തർപ്രദേശിനെ കൂടുതൽ കാര്യക്ഷമമാക്കി തീർത്തു. എല്ലാവരെയും ഉൾകൊള്ളുന്ന വികസനം, അതാണ് തന്റെ സർക്കാരിന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ പ്രീണനത്തിനല്ല വികസനത്തിലാണ് സർക്കാർ ശ്രദ്ധകൊടുക്കുന്നതെന്നും യോഗി പറഞ്ഞു. മുടങ്ങാതെ 24 മണിക്കൂറും വൈദ്യുതി, ശുദ്ധജലം, പാവപ്പെട്ടവർക്ക് വീടുകൾ, പാചക വാതക സിലിണ്ടറുകൾ എന്നിവ സർക്കാർ ഉറപ്പാക്കി. കൂടാതെ റോഡുകൾ, ഫലപ്രദമായ ഡ്രെയ്നേജ് സംവിധാനം എന്നിവ സർക്കാർ നിർമ്മിച്ചുനൽകിയതായും യോഗി ചൂണ്ടിക്കാട്ടി.

പ്രതാപ്ഗഡ് മാഫിയകളുടെയും കുറ്റകൃത്യങ്ങളുടെയും കേന്ദ്രമായിരുന്നു. കോൺഗ്രസ്, എസ്പി, ബിഎസ്പി പാർട്ടികളാണ് ഇതിന് കാരണം. എന്നാൽ ബിജെപി സർക്കാർ ഈ സ്ഥിതി മാറ്റിമറിച്ചു. മേഖല ഇപ്പോൾ വികസനത്തിന്റെ പാതയിൽ കുതിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അയോദ്ധ്യയ്‌ക്കും ചിത്രകൂടിനും ഇടയിൽ നാലുവരി പാത നിർമ്മിക്കാൻ സർക്കാർ തയ്യാറെടുക്കുകയാണ്. മീററ്റിനും പ്രയാഗ്രാജിനും ഇടയിലുള്ള ഗംഗ ഗംഗ എക്‌സ്പ്രസ് വേയും പ്രതാപ്ഗഡിലൂടെയാണ് കടന്നുപോകുന്നത്. ഒരു മെഡിക്കൽ കോളേജും അവിടെ സ്ഥാപിച്ചിട്ടുണ്ട്. പ്രതാപ്ഗഡിലെ നഗരപ്രദേശങ്ങളിൽ പാവങ്ങൾക്കായി 10,145 വീടുകൾ സർക്കാർ നിർമ്മിച്ചു നൽകി. ക്ഷേമപദ്ധതിയുടെ 4595 വഴിയോരക്കച്ചവടക്കാർക്ക് പലിശ രഹിത വായ്പ നൽകി. ജില്ലയിലെ നിരാലംബരായ 14,600 പേർക്കും വയോധികരായ 11,500 പേർക്കും പെൻഷൻ ആനുകൂല്യങ്ങൾ സർക്കാർ നൽകുന്നുണ്ടെന്നും യോഗി പറഞ്ഞു.

മാലിന്യ കൂമ്പാരമായിരുന്ന പ്രദേശങ്ങൾ ഇപ്പോൾ സ്മാർട്ട് സിറ്റികളായി ഉയർന്നു. മുൻ സർക്കാരുകൾ യുവാക്കളുടെ ജീവിതം നശിപ്പിക്കാൻ ശ്രമിച്ചപ്പോൾ തന്റെ സർക്കാർ അവരുടെ ഭാവി ഭദ്രമാക്കിയെന്നും യോഗി പറഞ്ഞു. മൊറാദാബാദിൽ ഭൂരിഭാഗം വരുന്ന മുസ്ലീം ജനങ്ങളുടെ ജീവിത വൃത്തിയായിരുന്ന പിത്തളപാത്ര വ്യവസായം ഒരിക്കൽ പ്രതിസന്ധി നേരിട്ടിരുന്നു. എന്നാൽ ഇന്നത് കയറ്റുമതി വ്യവസായമായി പുരോഗമിച്ചിരിക്കുന്നുവെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പത്മശ്രീ ജേതാവ് ദിൽഷാദ് ഹുസൈന്റെ പിത്തള സൃഷ്ടികൾ ജർമ്മൻ ചാൻസലർക്ക് കൈമാറിയതിനെയും അദ്ദേഹം അനുസ്മരിച്ചു.

 

Tags: ElectionYogi AdityanathUttar Pradeshdevelopment
Share
Tweet
SendShare

More News from this section

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies