മിഷൻ അരിക്കൊമ്പൻ പൂർത്തിയായി. ദൗത്യസംഘവും കുങ്കി ആനകളും മടങ്ങിത്തുടങ്ങി. ശ്രമകരമായ ദൗത്യം അൽപം വൈകിയെങ്കിലും വിജയകരമായി പൂർത്തിയാക്കിയതിന്റെ ചാരുതാർഥ്യത്തിലാണ് ദൗത്യസംഘങ്ങളുടെ മടക്കം. പെരിയാർ വന്യജീവി സങ്കേതിലേക്ക് ആനയെ എത്തിച്ചപ്പോഴും വലിയ പ്രതിസന്ധിക്കൾ വനം വകുപ്പ് നേരിട്ടിരുന്നു.
തുമ്പിക്കൈ വളച്ച് ചിന്നക്കനാൽ ജനത നൽകിയ സ്നേഹത്തിന് നന്ദിയറിയിച്ചയിരുന്നു കുങ്കിയാനകളുടെ മടക്കം. അവരോടൊപ്പം ദൗത്യസംഘത്തിലെ ഏതാനം ഉദ്യാഗസ്ഥരും വയനാട്ടിലേക്ക് തിരിച്ചു. ദൗത്യം നീണ്ടു പോയതാണ് ആദ്യ ഘട്ടത്തിൽ ഏറ്റവും വലിയ വെല്ലുവിളി ഉയർത്തിയത്. ശ്രമകരമായ ദൗത്യങ്ങളിൽ മുമ്പും പങ്കെടുത്തിട്ടുള്ള ദൗത്യസംഘങ്ങൾക്ക് ചിന്നക്കനാലിലെ ഭൂമിശാസ്ത്രപരമായ ഘടനയും വെല്ലുവിളി സൃഷ്ടിച്ചു.
ചിന്നക്കനാലിൽ നിന്നും പെരിയാർ വന്യജീവി സങ്കേതതിനുള്ളിലേക്കുള്ള യാത്ര കൗതുകത്തോടെയാണ് ഏവരും കണ്ടത്. പക്ഷേ വാഹനം പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് കടന്നതോടെ കഥ അപ്പാടെ മാറി. പ്രതിസന്ധികൾ അനവധി ഉണ്ടായിരുന്നെങ്കിലും ഇതിനിയെല്ലാം തരണം ചെയ്ത് അരിക്കെമ്പനെ സുരക്ഷിതമായി മാറ്റാൻ കഴിഞ്ഞതിന്റെ ചാരുതാർത്ഥ്യത്തിലാണ് ദൗത്യസംഘത്തിന്റെ മടക്കം. ദൗത്യത്തിന്റെ ഭാഗമായ് എത്തിയ സൂര്യൻ, വിക്രം എന്നി കുങ്കിളും മറ്റ് ദൗത്യസംഘങ്ങളും കൂടി അടുത്ത ദിവസം മടങ്ങും.
















Comments