ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി
മെയ് 1 ന് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. രാജ്യത്തെ തന്നെ മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നായ കർണ്ണാടകയുടെ സുസ്ഥിര വികസനമാണ് പത്രിക പ്രധാന ഉള്ളടക്കം. ഇതൊടോപ്പം കർണ്ണാടകയുടെ തനത് സംസ്‌കാരവും പൈതൃകവും നിലനിർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വൈവിദ്ധ്യങ്ങളായ പദ്ധതികളും പത്രിക മുന്നോട്ട് വെക്കുന്നു.
ക്ഷേത്രങ്ങൾക്ക് സ്വയം ഭരണം നടപ്പിലാക്കും. അതുപോലെ ഭരണം വിശ്വാസികൾ മാത്രുള്ള കമ്മിറ്റി വഴിയാകും നടപ്പിലാക്കുക.തീർത്ഥാടക കേന്ദ്രങ്ങളോട് ചേർന്ന് സുസ്ഥിരമായ ക്ഷേത്ര സമ്പദ് വ്യവസ്ഥ സൃഷ്ടിക്കും. കർണാടകയെ രാജ്യത്തെ തന്നെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതികൾ നടപ്പിലാക്കും. ഇതിന്റെ ഭാഗമായി കടൽ തീരങ്ങൾ, പൈതൃക കേന്ദ്രങ്ങൾ, തുടങ്ങി എല്ലാം വിനോദ സഞ്ചാരകേന്ദ്രങ്ങളും അതാത് പ്രദേശത്തെ പൈതൃകത്തിൽ അധിഷ്ഠിതമായി വികസിപ്പിക്കും. വിസിറ്റ് കർണാടക എന്ന പേരിലുള്ള ഹെൽപ്പ് ലൈൻ നമ്പർ നടപ്പിലാക്കുകയും അതുവഴി വിനോദസഞ്ചാരികൾക്ക് ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും നൽകുകയും ചെയ്യും.
1500 കോടി രൂപ മുതൽമുടക്ക് പ്രധാന ടൂറിസ്റ്റ് സർക്യൂട്ടുകൾ സ്ഥാപിക്കും. കല്യാണ സർക്യൂട്ട്, ബനവാസി സർക്യൂട്ട് പരശുരാമ സർക്യൂട്ട് കാവേരി സർക്യൂട്ട്, ഗണഗാപുര കോറിഡോർ തുടങ്ങി അഞ്ച് പദ്ധതികളുടെ വികസനമാണ് ഇതിൽ ഉൾപ്പെടുന്നത്.
പാവപ്പെട്ട കുടുംബങ്ങൾക്ക് ദൈവയാത്ര എന്ന പേരിൽ തീർത്ഥാടക കേന്ദ്രങ്ങൾ സന്ദർശിക്കുവാനുള്ള പ്രത്യേക സഹായം നൽകും. 25,000 രൂയാണ് ഒറ്റത്തവണ അനുവദിക്കുക. തിരുപ്പതി, കാശി, രാമേശ്വരം ശബരിമല, കേദാർനാഥ് എന്നിവ ഇതിന്റെ പരിധിയിൽ ഉൾപ്പെടും.
പുരാതന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം നടപ്പിലാക്കും. ഇതിനായി
1,000 കോടി രൂപ അനുവദിക്കും. ദേവസ്ഥാനം ജീർണ്ണോദ്ധാരണ അനുധാൻ എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുക. കർണാടകയുടെ അമൂല്യമായ കൈയ്യെഴുത്ത് പ്രതികളും പരമ്പരാഗതമായ വാമൊഴികളും ഡിജിറ്റൽ രൂപത്തിൽ ആക്കാൻ 250 കോടി രൂപയുടെ പദ്ധതി കൊണ്ടുവരും. ശിവരാമ കാരന്ത് കർണാടക കൈയെഴുത്തുപ്രതി മിഷൻ എന്ന പേരിലായിരിക്കും പദ്ധതി നടപ്പിലാക്കുക.
Comments