ബെംഗളൂരു: നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐയും കോൺഗ്രസും തമ്മിൽ കർണ്ണാടകയിൽ അവിശുദ്ധ കൂട്ടുകെട്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സഹായിക്കുന്നതിനായി 16 നിയമസഭാ സീറ്റുകളിൽ മാത്രമേ മത്സരിക്കൂവെന്ന് എസ്ഡിപിഐ ബുധനാഴ്ച പ്രഖ്യാപിച്ചു.100 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തുമെന്നാണ് എസ്ഡിപിഐ ആദ്യം പ്രഖ്യാപിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടന പത്രികയിൽ ബജ്റംഗ്ദൾ പോലുള്ള ഹിന്ദു സംഘടനകളെ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് എസ്ഡിപിഐയുടെ പുതിയ തീരുമാനം പുറത്ത് വന്നിരിക്കുന്നത്.
”നിയമവും ഭരണഘടനയും പവിത്രമാണെന്നും ബജ്റംഗ്ദൾ, പിഎഫ്ഐ പോലുള്ള സംഘടനകൾക്ക് നിരോധനം ഏർപ്പെടുത്തുമെന്നാണ് കോൺഗ്രസ് പാർട്ടി പ്രകടനപത്രികയിൽ പറഞ്ഞത്. എന്നാൽ അതേ കോൺഗ്രസ് പാർട്ടിയാണ് തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ പിന്തുണ തേടിയിരിക്കുന്നത്. എസ്ഡിപിഐ ദേശീയ ജനറൽ സെക്രട്ടറി ഏലിയാസ് തുംബെ കഴിഞ്ഞ ദിവസം കോൺഗ്രസ്-എസ്ഡിപിഐ ബാന്ധവം സ്ഥിരീകരിച്ചിരുന്നു. ‘100 സീറ്റുകളിൽ മത്സരിക്കാനായിരുന്നു പ്രാരംഭ പദ്ധതി, കോൺഗ്രസ് വിജയിപ്പിക്കാനും ബിജെപിയെ തോൽപ്പിക്കാനും വേണ്ടി ഞങ്ങൾ പദ്ധതി ഉപേക്ഷിച്ചു . ഞങ്ങളുടെ എസ്ഡിപിഐ പ്രവർത്തകരോട് വീടുവീടാന്തരം കയറി കോൺഗ്രസിനും ജെഡിഎസിനും വേണ്ടി പ്രചാരണം നടത്താൻ നിർദ്ദേശിച്ചിട്ടുണ്ട് ഏലിയാസ് തുംബെ പറയുന്നു.
2018ലെ തിരഞ്ഞെടുപ്പിലും എസ്ഡിപിഐ കോൺഗ്രസുമായി രഹസ്യ സഖ്യമുണ്ടാക്കിയിരുന്നു. എസ്ഡിപിഐ നേതാവ് ഇല്യാസ് തുംബെ ഈ വർഷം മാർച്ചിൽ ഇത് സംബന്ധിച്ച് വെളിപ്പെടുത്തിയിരുന്നു. കോൺഗ്രസുമായുള്ള രഹസ്യധാരണയുടെ ഫലമായി എസ്ഡിപിഐക്ക് മത്സരിക്കാനായി മുസ്ലീം ഭൂരിപക്ഷമുള്ള മൂന്ന് മണ്ഡലങ്ങളിൽ നിന്ന് കോൺഗ്രസും സ്ഥാനാർത്ഥിത്വം പിൻവലിച്ചിരുന്നു.
കോൺഗ്രസ് പ്രകടന പത്രികയെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നിരുന്നു. ശ്രീരാമനെയും ഹനുമാനെയും എതിർക്കാനാണ് കോൺഗ്രസ് പാർട്ടി ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.മെയ് 10- നാണ് കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 13-നാണ് ഫലം പ്രഖ്യാപനം.
Comments