മലപ്പുറം: വളാഞ്ചേരി ഭാഗത്ത് ബ്രൗൺ ഷുഗർ വിൽപ്പന നടത്തിയ അസം സ്വദേശി അറസ്റ്റിൽ. അസം നാഗൺ സ്വദേശിയായ സദ്ദാം ഹുസൈനാണ് കുറ്റിപ്പുറം എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 7.5 ഗ്രാം ബ്രൗൺ ഷുഗർ എക്സൈസ് പിടിച്ചെടുത്തു. വളാഞ്ചേരി കാവുമ്പുറം അമ്പലപറമ്പിന്റെ സമീപത്ത് നിന്നാണ് പ്രതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
വളാഞ്ചേരി ഭാഗങ്ങളിൽ ബ്രൗൺ ഷുഗർ വില്പന നടത്തുന്നതായി എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് പ്രതി സദ്ദാം എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments