തിരുവനന്തപുരം: കേരളാ സ്റ്റോറി സിനിമയെകുറിച്ച് പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളാ സ്റ്റോറി സിനിമ താൻ കണ്ടില്ല, യഥാർത്ഥ സംഭവമാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നുണ്ടെങ്കിൽ അത് അന്വേഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണന്നും ഗവർണർ പറഞ്ഞു. അഭിപ്രായം പറയാൻ എല്ലാവർക്കും അവകാശമുണ്ട്. നിയമ ലംഘനങ്ങൾ നടന്നുവെന്ന് ബോദ്ധ്യപ്പെട്ടാൽ അതേക്കുറിച്ച് തുറന്നു പറയാനും എല്ലാവർക്കും അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോപണ പ്രത്യാരോപണങ്ങൾ നടത്തുന്നതിന് പകരം അന്വേഷിക്കുകയാണ് വേണ്ടത്. തെറ്റായ കാര്യങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കേണ്ടതുണ്ട്. ഭാവിയിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കണം. എന്തെങ്കിലും വെളിച്ചത്ത് വന്നിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കേണ്ടത് അധികൃതരുടെ ഉത്തരവാദിത്തമാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ആസൂത്രിതമായി ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യപ്പെട്ട യുവതികളുടെ കഥ പറയുന്ന ബോളിവുഡ് ചിത്രമാണ് ദ കേരള സ്റ്റോറി. കേരളത്തിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
Comments