കേരളാ സ്റ്റോറിയെ യുറോപ്പിലേയ്‌ക്ക് ക്ഷണിച്ച് ഡച്ച് പാർലമെന്റ് അംഗം ഗീർറ്റ് വിൽഡർസ്. സമൂഹമാദ്ധ്യമത്തിൽ കേരളാ സ്‌റ്റോറിയുടെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് ഗീർറ്റ് സിനിമയെ യുറോപ്പിലേയ്‌ക്ക് സ്വാഗതം ചെയ്തത്. കേരളാ സ്റ്റോറി യുറോപ്പിലും പ്രദർശിപ്പിക്കണമെന്നും അതിനുള്ള അവസരം യുറോപ്യൻ പാർലമെന്റിൽ ഒരുക്കാമെന്നും അദ്ദേഹം കുറിച്ചു.
ഇത് യൂറോപ്യൻ സിനിമയിലും കാണിക്കണമെന്ന് ഗീർറ്റ് സുദീപ്‌തോ സെന്നിനോടും വിപുൽ അമൃത്ലാൽ ഷായോടും കുറിപ്പിലുടെ അഭ്യർത്ഥിച്ചു. നിങ്ങൾക്ക് സാധിക്കുമെങ്കിൽ സിനിമ ഡച്ച് പാർലമെന്റിൽ കാണിക്കാനുള്ള അവസരം താനൊരുക്കാമെന്നും നിങ്ങൾ സിനിമ പ്രദർശിപ്പിക്കുവെന്നും അദ്ദേഹം കുറിച്ചു.
കേരളാ സ്റ്റോറി യാഥാർത്ഥ്യം പുറത്തുകൊണ്ടുവരുകയാണെന്നും നമ്മുടെ പെൺമക്കളെ രക്ഷിക്കണം എന്നും അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
This great movie #TheKerelaStory should also be seen in Europe!
Please show it in European cinema’s as well @sudiptoSENtlm and #VipulAmrutlalShah.
I will proudly show it in the Dutch parliament if you wish. #KeralaStoryRevealsFacts #SaveOurDaughters pic.twitter.com/PHmOU7An6r
— Geert Wilders (@geertwilderspvv) May 6, 2023
Comments