ഹോസ്റ്റലിലേക്ക് ഇടിച്ചുകയറി വിദ്യാർത്ഥികൾക്കൊപ്പം സംവദിച്ചും ഭക്ഷണം കഴിച്ചും രാഹുൽ; പിന്നാലെ ഉച്ചഭക്ഷണം കിട്ടിയില്ലെന്ന പരാതിയുമായി വിദ്യാർത്ഥികൾ; സന്ദർശനം അനുമതിയില്ലാതെയെന്ന്  ഡൽഹി സർവകലാശാല
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹോസ്റ്റലിലേക്ക് ഇടിച്ചുകയറി വിദ്യാർത്ഥികൾക്കൊപ്പം സംവദിച്ചും ഭക്ഷണം കഴിച്ചും രാഹുൽ; പിന്നാലെ ഉച്ചഭക്ഷണം കിട്ടിയില്ലെന്ന പരാതിയുമായി വിദ്യാർത്ഥികൾ; സന്ദർശനം അനുമതിയില്ലാതെയെന്ന്  ഡൽഹി സർവകലാശാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2023, 10:16 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡൽഹി സർവകലാശാലയിൽ അനധികൃത സന്ദർശനം നടത്തി വയനാട് മുൻ എംപി രാഹുൽ.  അനുമതിയില്ലാതെ മെൻസ് ഹോസ്റ്റലിൽ പ്രവേശിച്ചതിനെതിരെ രൂക്ഷമായ എതിർപ്പാണ് കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്. രാഹുലിന്റെ സന്ദർശനത്തിലൂടെ ക്യാമ്പസിനെ രാഷ്‌ട്രീയ ഭൂമിയാക്കി മാറ്റുകയാണുണ്ടായതെന്ന് ഡൽഹി സർവകലാശാല പ്രൊക്ടർ രജനി അബി ആരോപിച്ചു. ക്യാമറസംഘത്തിനൊപ്പമാണ് രാഹുൽ അനുമതിയില്ലാതെ കോളേജിൽ പ്രവേശിച്ചതും വിദ്യാർത്ഥികളുമായി സംവദിച്ചതും.

കഴിഞ്ഞ ദിവസമാണ് ആശങ്ക ഉയർത്തിയ സന്ദർശനം നടത്തിയത്. ഡൽഹി യൂണിവേഴ്‌സിറ്റി നോർത്ത് ക്യാമ്പസിലെ ബിരുദാന്തര ബിരുദ വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിലേക്കാണ് രാഹുൽ ഇടിച്ചുകയറിയത്. തുടർന്ന് മെസ്സിൽ ഇരിക്കുകയായിരുന്ന നൂറ് കണക്കിന് വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിച്ചു. അഞ്ചോളം ക്യാമറമാൻമാരും രാഹുലിനൊപ്പമുണ്ടായിരുന്നു. ഹോസ്റ്റൽ സന്ദർശനം രാഷ്‌ട്രീയവത്കരിക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്ന്് സർവകലാശാല പ്രൊക്ടർ പറഞ്ഞു.

വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തുന്നതിനുവേണ്ടി രാഹുൽ അനുവാദം വാങ്ങിയില്ലെന്നും രജനി വ്യക്തമാക്കി. പ്രൊക്ടറുടെ ഓഫീസിലെങ്കിലും അറിയിച്ചതിന് ശേഷം മാത്രമേ സന്ദർശിക്കാൻ പാടുള്ളൂ. രാഹുലിന് അലഞ്ഞുതിരിഞ്ഞ് എത്താനുള്ള പൊതുയിടമല്ല ഇത്. ഉച്ചഭക്ഷണസമയത്താണ് അദ്ദേഹം എത്തിയത്. ചിലപ്പോൾ 75 പേർക്കായിരിക്കും ഭക്ഷണം തയ്യാറാക്കുക. ചിലപ്പോൾ അഞ്ചോ ആറോ പേർ കൂടുതലായെത്തും. എന്നാൽ രാഹുൽ പുറത്തുനിന്ന് ആളുകളെ എത്തിച്ച് പ്രശ്‌നമുണ്ടാക്കുകയാണ്. ഇത് മൂലം വിദ്യാർത്ഥികൾ ബുദ്ധിമുട്ടുന്നത് ശരിയല്ല, ഭക്ഷണം ലഭിച്ചില്ലെന്ന് വിദ്യാർത്ഥികള് പരാതി നൽകിയിട്ടുണ്ട്. അദ്ദേഹത്തിന് ‘ഇസഡ്’ സുരക്ഷയുണ്ട്. അബദ്ധത്തിൽ എന്തെങ്കിലും സംഭവിച്ചാൽ ആരാണ് ഉത്തരവാദിത്വം പറയുക? -പ്രൊക്ടർ പറഞ്ഞു. രാഹുലിന്റെ അപ്രതീക്ഷിത സന്ദർശനത്തെ തുടർന്ന് സർവകലാശാലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

 

Tags: rahulDelhi University.
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies