ശ്രീനഗർ : ജമ്മുകശ്മീരിലെ പുൽവാമയിൽ ആറ് കിലോയോളം വരുന്ന സ്‌ഫോടക വസ്തുക്കൾ പോലീസ് കണ്ടെടുത്തു. പുൽവാമ സ്വദേശി ഇഷ്ഫാഖ് അഹമ്മദ് എന്ന ഭീകരനിൽ നിന്നാണ് സ്‌ഫോടക വസ്തുക്കൾ പോലീസ് കണ്ടെടുത്തത്. പ്രദേശത്ത് വൻ ദുരന്തം ഒഴിവായതായി പോലീസ് അറിയിച്ചു.
പ്രതിയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ രജൗരിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ മേജർ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തു. ഇതേ തുടർന്ന് രജൗരി മേഖലയിലെത്തിയ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
Comments