ജയ്പൂർ: കേരള സ്റ്റോറി സിനിമ കണ്ട യുവാവിന് ആൾക്കൂട്ട മർദ്ദനം. രാജസ്ഥാനിലെ ജോദ്പൂരിലാണ് സംഭവം. സമൂഹമാദ്ധ്യമ അക്കൗണ്ട് വഴി സിനിമയെ കുറിച്ച് ഇയാൾ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ യുവാവിന് വധഭീഷണി കത്ത് ലഭിച്ചു. തുടർന്ന് കൂട്ടമായെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് സംഭവം. സിനിമ കണ്ട് ഇറങ്ങിയതിന് പിന്നാലെ യുവാവ് വാട്‌സ്ആപ്പിൽ സ്റ്റാറ്റസ് പോസ്റ്റ് ചെയ്തു.’യുവജനത കണ്ടിരിക്കേണ്ട ചിത്രമാണ് കേരള സ്‌റ്റോറി. അടുത്ത കാലത്തിറങ്ങിയ ചിത്രങ്ങളിൽ മികച്ചത്’ എന്നാണ് യുവാവ് പോസ്റ്റിൽ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ വഴിയിലൂടെ സഞ്ചരിക്കുകയായിരുന്ന ഇയാളെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. എന്തിനാണ് സ്റ്റാറ്റസ് ഇട്ടതെന്നും തങ്ങളുടെ സമുദായത്തെ അപകീർത്തിപ്പെടുത്തുകയാണോയെന്ന് ചോദിച്ച് മർദ്ദിക്കുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. ഇനിയും ഇത് തുടർന്നാൽ കഴുത്തിന് മേൽ തല കാണില്ലെന്ന് പറഞ്ഞാണ് യുവാവിനെ മർദ്ദിച്ചവശനാക്കി വിട്ടയച്ചത്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ ചിത്രത്തെ പ്രകീർത്തിച്ച് പോസ്റ്റ് ഇട്ട യുട്യൂബർക്ക് സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. അഭിപ്രായ സ്വതന്ത്ര്യത്തുള്ള അവകാശം പോലും ഹനിക്കപ്പെടുകയാണോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.
Comments