ബെംഗളൂരു: വിതരണ മേഖലയിലെ താത്കാലിക തൊഴിലാളികൾക്കൊപ്പമിരുന്ന് ആഹാരം കഴിച്ച് മുൻ കോൺഗ്രസ് എംപി രാഹുൽ. ഡൽഹി സർവകലാശാലയുടെ ഹോസ്റ്റലിൽ അനുമതിയില്ലാതെ കയറി വിദ്യാർത്ഥികൾക്കൊപ്പം ആഹാരം കഴിച്ചതിന് പിന്നാലെയാണ് ബെംഗളൂരുവിൽ തൊഴിലാളികൾക്കൊപ്പം ഭക്ഷണവിരുന്ന്. തൊഴിലാളികൾക്കൊപ്പമിരുന്ന് മസാലദോശയും കാപ്പിയുമാണ് രാഹുൽ കഴിച്ചത്.
ദിവസ വേതന തൊഴിലാളികളുടെ പ്രശ്‌നങ്ങളെ കുറിച്ചും അവരുടെ ബുദ്ധിമുട്ടുകളെ കുറിച്ചും അന്വേഷണം നടത്താനെത്തിയതാണ് രാഹുൽ. ഈ അവസരത്തിലാണ് ഭക്ഷണവിരുന്നൊരുക്കിയത്. നഗരത്തിലെ പ്രമുഖ റെസ്റ്റോറന്റിലായിരുന്നു വിരുന്ന്. സ്വിഗ്ഗി, സോമാറ്റോ, ബ്ലിൻകിറ്റ്, സൺസോ തുടങ്ങിയ ഓൺലൈൻ ഭക്ഷണവിതരണ കമ്പനികളിൽ ജോലി ചെയ്യുന്നവരാണ് രാഹുലിനൊപ്പം പങ്കുച്ചേർന്നത്.
കഴിഞ്ഞ ദിവസം ഡെലിവറി ബോയിയുടെ സ്‌കൂട്ടറിലും രാഹുൽ യാത്ര നടത്തിയിരുന്നു. രാഹുൽ താമസിക്കുന്ന ഹോട്ടലിലേക്കായിരുന്നു ഡെലിവറി ബോയ്‌ക്കൊപ്പമുള്ള യാത്ര. രണ്ട് കിലോമീറ്ററോളമാണ് അദ്ദേഹം സ്‌കൂട്ടറിൽ സഞ്ചരിച്ചത്. കർണാടകയിൽ തിരഞ്ഞെടുപ്പിന് വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ ബാക്കി നിൽക്കേയാണ് കോൺഗ്രസിന്റെ ജനങ്ങളിലേക്ക് ഇറങ്ങിയുള്ള ജനകീയ പ്രവർത്തനങ്ങൾ.
Comments