ലക്‌നൗ: നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധം, സമാജ് വാദി പാർട്ടി മുൻ മന്ത്രിയെ ഭീകര വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. മുൻമന്ത്രി അബ്ദുൾ ഖാലിഖ് അൻസാരിയാണ് ഉത്തർപ്രദേശ് ഭികരവിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായത്.
സമാജ് വാദി പാർട്ടിയുടെ മുൻ ജില്ലാ പ്രസിഡന്റ് കൂടിയാണ് അബ്ദുൾ ഖാലിഖ് അൻസാരി. ഇയാൾ ഇപ്പോൾ പിഎഫ്‌ഐയുടെ രാഷ്‌ട്രീയ വിഭാഗമായ എസ്ഡിപിഐയിൽ പ്രവർത്തിക്കുകയാണ്. കഴിഞ്ഞ 20 വർഷമായി ബുലന്ദ്ഷഹറിലാണ് താമസിക്കുന്നത്. ഭാര്യയുടെ ചികിത്സയ്‌ക്കായി മീററ്റിലെത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ വിവിധ ജില്ലകളിൽ ഭീകര വിരുദ്ധ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 50 പേർ അറസ്റ്റിലായി. പിഎഫ്‌ഐയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. പിടിയിലായ പർവേസ് അഷറഫ് എന്ന വ്യക്തി പിഎഫ്‌ഐയ്‌ക്കായി കേരളത്തിലടക്കം ശിൽപശാലകൾ സംഘടിപ്പിച്ചിരുന്നു. ഇയാൾ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളിൽ സജീവമായി പങ്കെടുത്തതായും സൂചനയുണ്ട്.
Comments