മുംബൈ: സുഡാൻ യുവതികളെ ഉപയോഗിച്ച് മുംബൈ വിമാനത്താവളത്തിലൂടെ സ്വർണം കടത്തിയ കേസിൽ ദുബായിൽ ജ്വല്ലറി നടത്തുന്ന മലയാളിയെയും മകനെയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അലിയും മകൻ ഷഹീബുമാണ് പിടിയിലായത്. സ്വർണക്കടത്തിന്റെ പ്രധാന സൂത്രധാരന്മാരാണ് ഇവരെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന വിവരം.
പത്തുകോടി രൂപ വിലമതിക്കുന്ന 16 കിലോഗ്രാം സ്വർണവുമായി സുഡാൻ സ്വദേശികളായ 18 യുവതികൾ കഴിഞ്ഞമാസം മുംബൈ വിമാനത്താവളത്തിൽ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് മുഹമ്മദ് അലിയെയും മകൻ ഷഹീബിനെയും കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചത്.
കഴിഞ്ഞ മാസം 25-നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. യുഎഇയിൽ നിന്ന് മൂന്ന് വിമാനങ്ങളിൽ വ്യത്യസ്ത സംഘങ്ങളായാണ് സുഡാൻ സ്വദേശികളായ 18 യുവതികൾ സ്വർണവുമായി മുംബൈ വിമാനത്താവളത്തിൽ ഇറങ്ങിയത്. ചോദ്യം ചെയ്യലിലാണ് മുഖ്യപ്രതിയായ മലയാളികളെക്കുറിച്ച് വിവരം ലഭിക്കുന്നത്. സ്വർണം കമ്മീഷൻ വ്യവസ്ഥയിൽ കടത്തുന്നവരാണ് സുഡാനിൽ നിന്നും എത്തിയ സ്ത്രീകളെന്ന് ഡിആർഐ സൂചിപ്പിച്ചു. പേസ്റ്റ് രൂപത്തിലും ആഭരണങ്ങളാക്കിയും ആണ് ഇവർ സ്വർണം കടത്തിയിരുന്നത്.
















Comments