കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിൽ. 135 സീറ്റുകൾ നേടി ബിജെപി സർക്കാർ അധികാരത്തിലേറുമെന്ന് മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും കർണാടകയിലെ സ്ഥിതിഗതികൾ മനസ്സിലാക്കാൻ റോഡ് ഷോകളും റാലികളും നടത്തിയത് വിജയം കാണുമെന്നും ബി എസ് യെദ്യൂരപ്പ പറഞ്ഞു.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 135 സീറ്റുകൾ നേടുമെന്ന് തനിക്ക് ഉറപ്പുണ്ട് എന്ന് യെദ്യൂരപ്പ പറഞ്ഞു. കോൺഗ്രസ് മുങ്ങുന്ന കപ്പലാണ്, അതിന്‍റെ നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും 4-5 മാസം പ്രചാരണം നടത്തിയിട്ടും യുപിയിൽ 2-3 സീറ്റുകൾ മാത്രമാണ് നേടിയത്. അത് കർണാടകയിലും ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിൽ നാളെ ജനം വിധിയെഴുതും. കർണാടകയിൽ പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു. തികഞ്ഞ ആത്മവിശ്വാസത്തിൽ പ്രചാരണത്തിനിറങ്ങിയ ബിജെപിയും കോൺഗ്രസും പ്രചാരണ തന്ത്രങ്ങൾ പലതും പയറ്റി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുള്ള പ്രചാരണവും നാല്പതോളം താര പ്രചാരകന്മാരുടെ പ്രവർത്തനവും എല്ലാം ബിജെപിക്ക് ഏറെമുതൽ കൂട്ടായി. പ്രചാരണം അവസാനിക്കുമ്പോൾ ബിജെപിക്ക് ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ഉണ്ടാക്കാൻ സാധിച്ചു. 135 സീറ്റ് നേടി ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാർ അധികാരത്തിലേറുമെന്ന് മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ.
കോൺഗ്രസിന്റെ കുപ്രചാരണങ്ങളുടെ എല്ലാം മുനയൊടിഞ്ഞു എന്നാണ് ബിജെപി കേന്ദ്രങ്ങളുടെ ആത്മവിശ്വാസം. ലിങ്കായത്ത് സമുദായവും ബിജെപിക്ക് ഒപ്പം നിൽക്കുമെന്ന് യെദ്യൂരപ്പ പറഞ്ഞു.
എന്നാൽ നിർണായകമായ ലിങ്കായത്ത് വോട്ടുകൾ ബിജെപിയിൽനിന്ന് അടർത്തി മാറ്റാനാണ് കോൺഗ്രസ് പ്രചാരണത്തിലൂടെ നീളം ശ്രമിച്ചത്. ബജരംഗ് ദൾ നിരോധന വാഗ്ദാനവും പ്രധാനമന്ത്രിക്ക് നേരെയുള്ള വിക്ത്യാധിക്ഷേപങ്ങളും കുപ്രചാരണങ്ങൾക്ക് നേരെയുള്ള ഇലക്ഷൻ കമ്മീഷൻ ഇടപെടലുകളും കോൺഗ്രസിന് തിരിച്ചടിയായി. പോപ്പുലർ ഫ്രണ്ട് നിരോധനം , മുസ്ലിം സംവരണം, ബജരംഗ് ദൾ, ന്യൂനപക്ഷ പ്രീയണനം,വികസനം ആഭ്യന്തര സുരക്ഷ എന്നിവയായിരുന്നു പ്രചാരണ ഘട്ടത്തിലെ പ്രധാന ചർച്ച വിഷയങ്ങൾ. നാളെ ജനങ്ങൾ കർണാടകയുടെ വിധിയെഴുത്തും. 13നാണ് വോട്ടെണ്ണൽ.
Comments