തിരുവനന്തപുരത്ത് മുൻ എസ്എഫ്‌ഐ നേതാവുൾപ്പെട്ട കഞ്ചാവ് കടത്ത്; പിന്നിൽ വമ്പൻ റാക്കറ്റെന്ന് എക്‌സൈസ് വകുപ്പ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തിരുവനന്തപുരത്ത് മുൻ എസ്എഫ്‌ഐ നേതാവുൾപ്പെട്ട കഞ്ചാവ് കടത്ത്; പിന്നിൽ വമ്പൻ റാക്കറ്റെന്ന് എക്‌സൈസ് വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2023, 11:56 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കണ്ണേറ്റുമുക്കിൽ വൻ കഞ്ചാവ് കടത്ത്. മുൻ എസ്എഫ്‌ഐ നേതാവുൾപ്പെട്ട കഞ്ചാവ് കടത്തിന് പിന്നിൽ വമ്പൻ റാക്കറ്റെന്ന് എക്‌സൈസ് വകുപ്പ് വ്യക്തമാക്കി. ആന്ധ്രാ, ഒഡീഷാ അതിർത്തിയിൽ നിന്നാണ് സംഘം തിരുവനന്തപുരത്തേ് കഞ്ചാവെത്തിച്ചത്. തലസ്ഥാനത്ത് പത്തിലേറെ തവണ കഞ്ചാവെത്തിച്ചിട്ടുണ്ട്. ഇത് ആർക്കാണ് കൈമാറിയതെന്ന് വിശദമായ ചോദ്യം ചെയ്യലിലൂടെ മാത്രമേ വ്യക്തമാകുകയുള്ളൂ. ഇത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം വിതരണം ചെയ്തതായി സൂചനയുണ്ടെന്നും എക്‌സൈസ് പറഞ്ഞു.

മെയ് ഏഴിനാണ് 100 കിലോ കഞ്ചാവുമായി മുൻ എസ്എഫ്‌ഐ നേതാവ് അഖിൽ ഉൾപ്പെടെ നാലു പേർ പിടിയിലായത്. നെയ്യാറ്റിൻകര സ്വദേശിയാണ് പിടിയിലായ അഖിൽ. സംഭവത്തിൽ ആദ്യം കുറ്റം നിഷേധിച്ച അഖിൽ, വഞ്ചിയൂർ സംസ്‌കൃത സെന്ററിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റായിരുന്നു താനെന്നാണ് പറയുന്നത്. 2019-ൽ പ്രസിഡന്റായിരുന്നു. താൻ ജഗതിയിൽ വാടകയ്‌ക്ക് താമസിക്കുകയാണ്. താൻ സ്ഥിരമായി വരുന്ന കടയിൽ അരി വാങ്ങാൻ വന്നതാണ്, മറ്റ് പ്രതികളെ തനിക്ക് അറിയില്ലെന്നും അഖിൽ എക്സൈസ് ഉദ്യോഗസ്ഥരോടും നാട്ടുകാരോടും ആവർത്തിച്ചു.

എന്നാൽ കുടുംബവുമായി യാത്ര പോകാനെന്ന വ്യാജേന വാടകയ്‌ക്കെടുത്ത വാഹനത്തിൽ കഞ്ചാവ് കടത്തുന്നതിനിടെയാണ് അഖിൽ ഉൾപ്പെടെ നാല് പേർ പിടിയിലാകുന്നത്. മൂന്ന് പേരെ എക്സൈസ് സംഘവും ഓടിരക്ഷപ്പെടാൻ ശ്രമിച്ചയാളെ നാട്ടുകാരും പിടികൂടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന സ്ത്രീ ഓടി രക്ഷപ്പെട്ടു. ഉടമ ജിപിഎസ് പരിശോധിച്ചപ്പോൾ വാഹനം ആന്ധ്രയിൽ എത്തിയതായി കണ്ടെത്തിയിരുന്നു. സംശയം തോന്നിയ ഉടമ വിവരം എക്‌സൈസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ എക്‌സൈസ് സംഘത്തിന്റെ വലയിലായത്.

അറസ്റ്റിലായവരിൽ നിന്ന് 6 എടിഎം കാർഡുകളും 7 മൊബൈൽ ഫോണുകളും എക്‌സൈസ് പിടിച്ചെടുത്തു. മൊബൈൽഫോൺ ഫോറൻസിക് പരിശോധനയ്‌ക്കയച്ച് ഇടപാടുകാരെ തിരിച്ചറിയാനാണ് എക്‌സൈസ് ശ്രമിക്കുന്നത്. എടിഎം കാർഡുകളിൽ അതത് ബാങ്കുകളിൽ നിന്നു പണം വന്നതും പോയതുമായ വിശദ വിവരം നൽകണമെന്ന് എക്‌സൈസ് ആവശ്യപ്പെട്ടിട്ടുണ്ട്. പിടികൂടിയ കഞ്ചാവിനായി രണ്ടു ലക്ഷം രൂപയാണ് സംഘം മുടക്കിയത്. കൂടാതെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നുള്ള അഖിൽ ഉൾപ്പെടെയുള്ളവർക്ക് കഞ്ചാവ് വാങ്ങാനുള്ള 2 ലക്ഷം രൂപ ആരാണ് നൽകിയെന്നതിലും എക്‌സൈസ് സംഘം അന്വേഷിക്കുന്നുണ്ട്. കേരളത്തിലെത്തിക്കുന്ന കഞ്ചാവ് 10 മടങ്ങിലേറെ തുകയ്‌ക്കാണ് മാർക്കറ്റിൽ വിൽക്കുന്നത്.

Tags: SFIGANJA SEIZEDkerala
ShareTweetSendShare

More News from this section

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies