ന്യൂഡൽഹി: സംസ്ഥാനത്ത് നല്ല ഭരണത്തിനും വികസനത്തിനും സമൃദ്ധിയ്‌ക്കും വേണ്ടി വോട്ട് ചെയ്യാൻ കർണ്ണാടകയിലെ ജനങ്ങളോട് അഭ്യർത്ഥിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ‘വോട്ടിംഗ് ദിനത്തിൽ, സംസ്ഥാനത്ത് നല്ല ഭരണത്തിനും വികസനത്തിനും സമൃദ്ധിക്കും വേണ്ടി വോട്ട് ചെയ്യാൻ കർണ്ണാടകയിലെ നമ്മുടെ സഹോദരിമാരോടും സഹോദരന്മാരോടും ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ ഒരു വോട്ടിന് ജനപക്ഷവും പുരോഗതിയും നിലനിർത്തുന്ന ഒരു സർക്കാരിനെ ഉറപ്പാക്കാൻ കഴിയും. സംസ്ഥാനത്തെ പുതിയ ഉയരങ്ങളിലെത്തിക്കുക’- എന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു.
https://twitter.com/AmitShah/status/1656106372902318081?s=20
ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും വോട്ട് ചെയ്യാൻ കർണ്ണാടകയിലെ ജനങ്ങളോട് അഭ്യർത്ഥിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. ‘ജനാധിപത്യത്തിന്റെ ഉത്സവത്തിൽ വൻതോതിൽ പങ്കെടുക്കാൻ കർണ്ണാടകയിലെ വോട്ടർമാരോട് ഞാൻ അഭ്യർത്ഥിക്കുന്നു. കർണ്ണാടകയുടെ ഭാവി തീരുമാനിക്കുന്നതിൽ ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്. പ്രദാനം ചെയ്യുന്ന ഒരു സർക്കാരിനെ അധികാരത്തിൽ കൊണ്ടുവരാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. സംസ്ഥാനത്തിന്റെ പുരോഗതിയിലേക്കുള്ള തുടർച്ചയും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ പ്രതിജ്ഞാബദ്ധവുമാണ്.’- എന്ന് ജെപി നദ്ദ കുറിച്ചു.
അതേസമയം മാസങ്ങൾ നീണ്ട പ്രചരണങ്ങൾക്കൊടുവിലാണ് ജനവിധിയെഴുതാനായി കർണ്ണാടക ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. സംസ്ഥാനത്തെ 58,282 പോളിംഗ് ബൂത്തുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. അഞ്ചര കോടി വോട്ടർമാരാകും വിധിയെഴുതുക. 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായിട്ടാണ് നടക്കുക. 2613 സ്ഥാനാർത്ഥികളാണ് ജനവിധി തേടുക. ഭിന്നശേഷിക്കാർക്കും 80 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാം. 5.21 കോടി വോട്ടർമാരാണ് കർണാടകയിലുള്ളത്. 9.17 ലക്ഷം പുതിയ വോട്ടർമാരും 4,699 ട്രാൻസ് ജെൻഡർ വോട്ടർമാരും ഇത്തവണ ബൂത്തിലെത്തും. രാവിലെ ഏഴ് മുതൽ് പോളിംഗ് ആരംഭിച്ചു.
Comments