തൃശ്ശൂർ: എന്റെ കേരളം മെഗാ എക്‌സിബിഷൻ തൃശ്ശൂർ തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ ആരംഭിച്ചു. എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് മേള സംഘടിപ്പിക്കുന്നത്. മെയ് 15 വരെയാണ് പ്രദർശന മേള. കലാപരിപാടികൾ, കരിയർ എക്‌സ്‌പോ, സെമിനാറുകൾ, പാചക മത്സരം, ബിടുബി മീറ്റ്, ഡി.പി.ആർ ക്ലിനിക് എന്നിവ മേളയുടെ ഭാഗമായി നടക്കും.
120-ൽ അധികം തീം സർവീസ് സ്റ്റാളുകൾ, 100-ൽ അധികം വിപണന സ്റ്റാളുകൾ, ടൂറിസം പവലിയൻ, കിഫ്ബി വികസന പ്രദർശനം, ‘കേരളം ഒന്നാമത്’ പ്രദർശനം, ടെക്‌നോളജി പവലിയൻ, സ്‌പോർസ് ഏരിയ, തൊഴിൽമേള, ആക്റ്റിവിറ്റി കോർണറുകൾ എന്നിവയാണ് മേളയിൽ ഉൾപ്പെടുന്നത്. കരിയർ എക്‌സ്‌പോ പവലിയനിൽ വിവിധ കോഴ്‌സുകളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ്സുകൾ നടക്കും. മെയ് 11-ന് രാവിലെ 9 മുതൽ 11 വരെ ബാങ്കിങ് ആൻഡ് ഫൈനാൻസ്, ഉച്ചയ്‌ക്ക് 12 മുതൽ രണ്ട് വരെ ഫാഷൻ, ബ്യൂട്ടി, വെൽനസ്, മെയ് 12-ന് ഫുഡ്, അഗ്രികൾച്ചർ, ബയോടെക്‌നോളജി, ലീഗിൽ സ്റ്റഡീസ്, മെയ് 13-ന് സംരംഭകത്വ വികസനം, ലീഡ് ബാങ്കിന്റെ വിദ്യാഭ്യാസ വായ്പാ പദ്ധതി, മെയ് 14-ന് എൻജിനീയറിങ, ഉച്ചയ്‌ക്ക് എൻജിനീയറിങ, മെയ് 15-ന് മീഡിയ, ആർട്ട്‌സ്, കൾച്ചർ ഉച്ച കഴിഞ്ഞ് മെഡിക്കൽ-പാരാമെഡിക്കൽ എന്നിങ്ങനെയാണ് കരിയർ ഗൈഡൻസ് ക്ലാസ്സുകൾ.
ഫുഡ്‌കോർട്ടിൽ കുടുംബശ്രീ പാചക മത്സരം സംഘടിപ്പിക്കുന്നുണ്ട്. ബ്ലോക്ക് തലത്തിൽ നടക്കുന്ന മത്സരങ്ങളിൽ വിജയിക്കുന്നവർക്കാണ് അവസരം.
















Comments