തിരുവനന്തപുരം: സിബിഎസ്ഇ പ്ലസ് ടൂ ഫലം പ്രഖ്യാപിച്ചു. വിജയശതമാനം 87.33%. തിരുവനന്തപുരം മേഖലയാണ് ഏറ്റവും ഉയർന്ന വിജയശതമാനം നേടി ഒന്നാമത് എത്തിയിരിക്കുന്നത്. 99.91 ശതമാനമാണ് തിരുവനന്തപുരത്തെ വിജയശതമാനം.
പെൺകുട്ടികളിൽ 90.68 ശതമാനം പേർ വിജയം നേടി. 84.67 % വിജയമാണ് ആൺകുട്ടികൾ കരസ്ഥമാക്കിയത്. വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫലം cbse.gov.in, cbseresults.nic.in, results.nic.in എന്നീ വെബ്‌സൈറ്റുകൾ വഴി അറിയാനാവും.
ഫെബ്രുവരി 15 മുതൽ ഏപ്രിൽ വരെയായിരുന്നു പരീക്ഷ നടന്നത്. 16 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലവും ഉടൻ പ്രഖ്യാപിക്കും. ഇത്തവണ വിജയശതമാനത്തിൽ കുറവുണ്ടായിട്ടുണ്ട്.
Comments