ശരീരത്തിൽ ഏറ്റവും ആരോഗ്യത്തോടെയിരിക്കേണ്ട അവയവമാണ് കണ്ണ്. വേനല്‍ക്കാലത്ത് മറ്റെല്ലാ അവയവങ്ങളെയും പോലെ കണ്ണുകള്‍ക്കും വരള്‍ച്ചയും ക്ഷീണവും അസ്വസ്ഥതയുമൊക്കെ അനുഭവപ്പെടാം. തീവ്രമായ സൂര്യകിരണങ്ങളും അസഹനീയമായ ചൂടും കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കാനിടയുണ്ട്. പോഷകങ്ങളുടെ അപര്യാപ്തതമൂലം കണ്ണുകൾക്ക് അനാരോഗ്യമുണ്ടാകുകയും കാഴ്ചശക്തിയെ ബാധിക്കുകയും ചെയ്യാം.
അതിനാൽ കണ്ണുകളുടെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം. കണ്ണുകളുടെ ആരോഗ്യം കാത്തുപരിപാലിക്കാൻ ആവശ്യമായ ചില ഭക്ഷണ പദാർത്ഥങ്ങൾ പരിചയപ്പെടാം.
നെല്ലിക്ക ആണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിൻ സിയും ആൻറി ഓക്സിഡൻറുകളും ധാരാളം അടങ്ങിയ നെല്ലിക്ക കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ക്യാരറ്റ് ആണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ബീറ്റ കരോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ക്യാരറ്റ് പതിവായി കഴിക്കുന്നത് കണ്ണുകൾക്ക് ഏറെ ഗുണം ചെയ്യും. വിറ്റാമിൻ എയും ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ക്യാരറ്റ് കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും.
ഇലക്കറികളാണ് മൂന്നാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിൻ സിയും ആൻറി ഓക്സിഡൻറുകളും ധാരാളം അടങ്ങിയ ചീര പോലെയുള്ള ഇലക്കറികൾ കഴിക്കുന്നത് കാഴ്ചശക്തി വർധിപ്പിക്കാൻ സഹായിക്കും. ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും ഇവ നല്ലതാണ്. ബദാം ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിൻ ഇ, സി, സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയ ഇവ കഴിക്കുന്നതും നേത്രാരോഗ്യത്തിന് നല്ലതാണ്.
മത്സ്യം ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാൽമൺ ഫിഷ് കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഓറഞ്ച്, നാരങ്ങ പോലെയുള്ള സിട്രസ് പഴങ്ങളാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിൻ സിയും മറ്റ് പോഷകങ്ങളും അടങ്ങിയ ഇവ കണ്ണുകളുടെ ആരോഗ്യത്തിന് മികച്ചതാണ്.
മുട്ടയാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പ്രോട്ടീനുകൾ ധാരാളം അടങ്ങിയ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. തക്കാളിയാണ് അവസാനമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപിൻ കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
Comments