തിരുവനന്തപുരം: തലസ്ഥാനത്ത് നിന്ന് കാസർകോട്ടേയ്‌ക്കുള്ള വന്ദേഭാരത് എക്‌സ്പ്രസിലെ ടിക്കറ്റിന് വൻ ഡിമാന്റ്. ആകെ സീറ്റിന്റെ മൂന്നിരട്ടിയോളം യാത്രക്കാരാണ് ടിക്കറ്റിനായി എത്തുന്നത്. 230 ശതമാനമാണ് സീറ്റ് ബുക്കിംഗ്. ഇതിൽ തിരുവനന്തപുരം-കാസർകോട് ടിക്കറ്റിനേക്കാൾ അധികവും ആളുകൾ മദ്ധ്യദൂര യാത്രകൾക്കായാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. തിരുവനന്തപുരം-എറണാകുളം ടിക്കറ്റിനാണ് ആവശ്യക്കാരേറെയും. വന്ദേഭാരതിന് കേരളത്തിൽ ലഭിയ്‌ക്കുന്ന സ്വീകാര്യതയാണ് ഇത് വ്യക്തമാക്കുന്നതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു
ചെയർകാറിൽ ഈ മാസം 28-വരെയും എക്‌സിക്യൂട്ടീവ് ചെയർകാറിൽ ജൂൺ 16-വരെയും ബുക്കിംഗ് ഇതിനോടകം തന്നെ തീർന്നു.
തിരുവനന്തപുരത്ത് നിന്നും കാസർകോട് വരെ ചെയർകാറിൽ 1,590 രൂപയും എക്‌സിക്യൂട്ടീവ് ചെയർകാറിൽ 2,880 രൂപയുമാണ് നിരക്ക്. നിരക്ക് കൂടുതലാണെങ്കിൽ കൂടി എക്‌സിക്യൂട്ടീവ് ചെയർകാറിന് വൻ ഡിമാൻഡാണ്. പുലർച്ചെ 5.20-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വന്ദേഭാരതിൽ എക്‌സിക്യൂട്ടീവ് ചെയർകാറിനുള്ള ആവശ്യക്കാർ 238 ശതമാനവും ചെയർകാറിന്റേത് 215 ശതമാനവുമാണ്. മടക്കയാത്രയിൽ ഇത് യഥാക്രമം 235 ശതമാനവും 203 ശതമാനവുമാണ്.
ഏപ്രിൽ 28-ന് സർവീസ് ആരംഭിച്ചതിന് ശേഷം 60,000 ആളുകൾ വന്ദേഭാരതിൽ യാത്ര ചെയ്തതായാണ് അനൗദ്യോഗിക റിപ്പോർട്ട്. ആദ്യത്തെ രണ്ടാഴ്ചക്കാലം 27,000 ആളുകളാണ് യാത്ര ചെയ്തത്.
















Comments