രാജ്യത്ത് നൂറ്റാണ്ടുകൾ നീണ്ട നിന്ന് ചൂഷണത്തിനിടെ ബ്രിട്ടൻ കടത്തികൊണ്ടുപോയ കോഹിനൂർ രത്‌നവും മറ്റ് നിധികളും വീണ്ടെടുക്കുന്നതിനുള്ള നടപടികൾ ഇന്ത്യ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. കൊളോണിയിൽ കാലഘട്ടത്തിൽ വിവാദമായ കോഹിനൂർ രത്‌നവും മറ്റ് നിരവധി നിധികളുമാണ് ബ്രിട്ടനിലെ മ്യൂസിയങ്ങളിൽ നിന്ന് രാജ്യത്തേയ്‌ക്ക് തിരികെ കൊണ്ടു വരുന്നത്.
രാജ്യത്ത് നിന്ന് കടത്തികൊണ്ടുപോയ നിധികളും, കോഹിനൂർ രത്‌നവും കൂടാതെ വിഗ്രഹങ്ങളും ശിൽപങ്ങളും രാജ്യത്തയ്‌ക്ക് തിരികെ കൊണ്ടുവരുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതേ തുടർന്ന് ഇരുരാജ്യങ്ങലും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ട്.
ഇന്ത്യയിൽ നിന്നും ബ്രിട്ടൻ കടത്തികൊണ്ടുപോയ ഇന്ത്യയുടെ പുരാവസ്തുക്കളാണ് കൊണ്ടുവരുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തിന് പുറത്തേക്ക് കടത്തിക്കൊണ്ടുപോയ വസ്തുക്കൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്ക് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) നേതൃത്വം നൽകുന്നതായി അധികൃതർ അറിയിച്ചു. കോഹിനൂർ തിരിച്ചുകൊണ്ടുവരുന്നതിനുള്ള നീക്കം കൂടിയാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്. കഴിഞ്ഞ ആഴ്ച നടന്ന കിരീടധാരണത്തിൽ കോഹിനൂർ രത്‌നമില്ലാതെയാണ് രാജ്ഞി കിരീടം ധരിച്ചത്. കോഹിനൂർ രത്‌നത്തിന് പകരം ബദൽ രത്‌നങ്ങൾ തിരഞ്ഞെടുത്ത് നയതന്ത്രപരമായ തർക്കം ഒഴിവാക്കിയതും ശ്രദ്ധയിൽപ്പെട്ടിരുന്നു.
















Comments