കോഴിക്കാട്: കുന്ദമംഗലം ബസ് സ്റ്റാൻഡ് പരിസരത്ത് മയക്കുമരുന്നു മായി രണ്ട് പേർ പിടിയിൽ. ഷംസുദീൻ, സാബു എന്നിവരാണ് അറസ്റ്റിലായത്. ഇരുവരിൽ നിന്നും 19.60 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ബാംഗ്ലൂരിൽ നിന്നും വിൽപനയ്ക്കായി കോഴിക്കോടേക്ക് കൊണ്ടു വന്ന മയക്കു മരുന്നാണ് പിടി കൂടിയത്
ഡാൻസാഫും (ജില്ലാ തല ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്) കുന്ദ മംഗലം പോലീസും നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
ഇന്ന് ഉച്ചയ്ക്ക് തൃശൂരിൽ വലപ്പാട് തീരദേശ മേഖലയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടുപേർ പിടിയിലായിരുന്നു. വിൽപ്പനയ്ക്കായി കൊണ്ടുവന്ന ലഹരിവസ്തുവാണ് പിടികൂടിയത്. കരുവന്നൂർ സ്വദേശി ഷമീർ, പനംകുളം സ്വദേശി രാജീവ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. തൃപ്രയാറിൽ നടന്ന വാഹന പരിശോധനക്കിടെയാണ് ഇരുവരും പിടിയിലായത്. പ്രതികളിൽ നിന്നും 15 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. കൊടുങ്ങല്ലൂർ ഡെപ്യുട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘവും വലപ്പാട് പോലീസും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Comments