മുംബൈ: 2047-ഓടെ ഇന്ത്യ ഒരു വികസിത രാജ്യമാകുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ 2027 ഓടെ ഇന്ത്യ ലോക സമ്പദ്വ്യവസ്ഥയിൽ മൂന്നാം സ്ഥാനത്തെത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മഹാരാഷ്‌ട്രയിലെ പൂനെ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജിയുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാജ്യം ഇപ്പോൾ സ്വാശ്രയമായി മാറിക്കോണ്ടിരിക്കുകയാണ്. രാജ്യം ഇന്ന് സാങ്കേതികവിദ്യയുടെ ഉയർച്ചയ്‌ക്ക് സാക്ഷ്യം വഹിക്കുകയാണ്. പ്രതിരോധ മേഖലയിൽ ഇന്ന് നിരവധി സൈബർ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. ഭീക്ഷണികൾ വർദ്ധിക്കുന്നു. എന്നാലും സാങ്കേതികവിദ്യയുടെ പുരോഗതിയിലേക്ക് നാം നീങ്ങേണ്ടതുണ്ട്. സാങ്കേതികവിദ്യ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ വികസിപ്പിക്കണം. ഇന്ത്യ ലോക സമ്പദ്വ്യവസ്ഥയിൽ മൂന്നാം സ്ഥാനത്തെത്തുമെന്ന് സാമ്പത്തിക വിദഗ്ധർ ഉറപ്പിച്ചുപറയുന്നു. നമ്മുടെ സ്വപ്‌നം സാക്ഷാത്കരിക്കാൻ നാം അതിനായി പ്രവർത്തിക്കണം’അദ്ദേഹം പറഞ്ഞു.
‘നാം സ്വാശ്രയത്വത്തിന് ഊന്നൽ നൽകണം. മറ്റ് രാജ്യങ്ങളെ പോലെ അടിസ്ഥാന ആവശ്യകതകൾ നാം തന്നെ നിർമ്മിക്കുകയും കയറ്റുമതി ചെയ്യുകയും വേണം എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിലൂടെ രാജ്യത്തെ പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് സഹായകമാകും. പ്രതിരോധ ഉപകരണങ്ങളുടെ കയറ്റുമതിയിൽ വർദ്ധനവാണ് സർക്കാർ മുന്നിൽ കാണുന്നത്. 2014-ൽ ഈ മേഖലയിലെ കയറ്റുമതി 900 കോടിയായിരുന്നു. എന്നാൽ ഇപ്പോൾ അത് 16,000 കോടി രൂപയായി ഉയർന്നു. ഞങ്ങൾ നൂതന ആശയങ്ങൾ കൊണ്ടുവരുന്നു. റൈഫിളുകളും മിസൈലുകളും വിമാനങ്ങളും ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ട’. എന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
















Comments