കൊൽക്കത്ത: കേന്ദ്ര സർക്കാരിന്റെ ‘വോക്കൽ ഫോർ ലോക്കൽ’ എന്ന കാഴ്ചപ്പാട് പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യം വെച്ച് ആരംഭിച്ച’ഒരു സ്റ്റേഷൻ ഒരു ഉൽപ്പന്നം’ (ഒഎസ്ഒപി) പദ്ധതിയ്ക്ക് മികച്ച മുന്നേറ്റം. പ്രാദേശിക ഉത്പന്നങ്ങളുടെ വിപണിയാണ് ഒരു സ്റ്റേഷൻ ഒരു ഉത്പന്നം പദ്ധതിയിലൂടെ റെയിൽവേ സജീകരിച്ചത്.
കരകൗശലവസ്തുക്കൾ, തുണിത്തരങ്ങൾ, കൈത്തറികൾ, പരമ്പരാഗത വസ്ത്രങ്ങൾ, , ഭക്ഷണങ്ങൾ, പ്രാദേശിക കാർഷിക ഉൽപ്പന്നങ്ങൾ (മില്ലറ്റ് ഇനങ്ങൾ) എന്നിവ ഒഎസ്ഒപി പദ്ധതി വഴി വിപണനം ചെയ്യുന്നു. ഇത് പ്രാദേശിക കച്ചവടക്കാർ, കൈത്തൊഴിലാളികൾ, മൺപാത്ര നിർമ്മാതാക്കൾ, കൈത്തറി നെയ്ത്തുകാർ, വനവാസികൾ എന്നിവർക്ക് മെച്ചപ്പെട്ട ഉപജീവനവും നൈപുണ്യ വികസന അവസരങ്ങളും നൽകാനും പ്രാദേശിക വ്യവസായങ്ങളും വിതരണ ശൃംഖലയും വിപുലമാക്കാനും ഒഎസ്ഒപി പദ്ധതി സഹായകരമാകുന്നു
ഒഎസ്ഒപി ‘ആത്മ നിർഭർ ഭാരതിന്റെ മുഖമാണ്. കരകൗശലത്തൊഴിലാളികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിയാണ്. പ്രാദേശിക കരകൗശല വസ്തുക്കൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഈസ്റ്റേൺ റെയിൽവേയിൽ ഇത്തരം നിരവധി സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. ഈ വർഷം കൂടുതൽ സ്റ്റേഷനുകളിൽ ഇത്തരം പരിപാടികൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഒഎസ്ഒപി നിരവധി കരകൗശല വിദഗ്ധരുടെ ജീവിതം മാറ്റിമറിക്കുകയും ആളോഹരി വരുമാനം സമൂഹത്തിന്റെ ഏറ്റവും മികച്ച തലത്തിൽപ്പോലും നയിക്കുകയും ചെയ്യുന്നു. സബ്സിഡൻസ് വേതനം നേടുന്നവർക്ക് മെച്ചപ്പെട്ട ജീവിത അവസരവും അവർക്ക് വിദ്യാഭ്യാസവും നൽകുന്നുവെന്ന് കൊൽക്കത്തയിലെ സിപിആർഒ, ഈസ്റ്റേൺ റെയിൽവേയിലെ കൗശിക് മിത്ര പറഞ്ഞു.
Comments