കോഴിക്കോട്: സർക്കാർ ജനങ്ങൾക്കുമേൽ അനാവശ്യ നികുതി അടിച്ചേൽപ്പിപ്പിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. പുതിയ വരുമാനം കണ്ടെത്തുന്നിനുവേണ്ടി നികുതി വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെട്ടിട നിർമ്മാണ നികുതി വർദ്ധനവിനെതിരെ കോർപ്പറേഷനിലേക്ക് ബിജെപി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി സർക്കാരിന്റെ നികുതി വർദ്ധനവിനെതിരെയായിരുന്നു ബിജെപി ഇന്ന് സമരം സമരം നടത്തിയത്. കെട്ടിട നിർമ്മാണം നികുതി വർദ്ധിപ്പിച്ച് സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ആരോപിച്ചുകൊണ്ട് 100 കണക്കിന് ആളുകളാണ് പ്രതിഷേധ മാർച്ചിൽ അണിചേർന്നത്. സമരം ബിജെപി സംസ്ഥാന സെക്രട്ടറി എം ഡി രമേശ് ഉദ്ഘാടനം ചെയ്തു. പുതിയ വരുമാന മാർഗം കണ്ടെത്താൻ സർക്കാർ ജനങ്ങൾക്ക് മേൽ നികുതി അടിച്ചേൽപ്പിക്കുന്നുവെന്നും കേരളം വലിയൊരു നികുതി സംസ്ഥാനമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ കൊള്ളയടിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ സമരം വ്യാപിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം.
Comments