തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫീസർ വിജിലൻസ് പിടിയിൽ. തൃശൂർ എരുമപ്പെട്ടി കൃഷി ഓഫീസർ ഉണ്ണികൃഷ്ണനെയാണ് പിടികൂടിയത്. ഭൂമി തരം മാറ്റാനായി 25,000 രൂപയാണ് ഇയാൾ ആവശ്യപ്പെട്ടത്.
ഭൂമി തരം മാറ്റാനുള്ള അപേക്ഷ സമർപ്പിച്ച ശേഷം ഉണ്ണികൃഷ്ണൻ സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നീട് നടപടികൾ പൂർത്തിയാക്കാൻ വീണ്ടും പണം ആവശ്യപ്പെട്ടു. ഇതോടെ പരാതിക്കാരൻ വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പണം കൈമാറുന്നതിനിടെയാണ് പിടിയിലായത്.
Comments