കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1 കോടി 17 ലക്ഷം രൂപയുടെ സ്വർണ്ണവുമായി യുവതി പോലീസ് പിടിയിൽ. കോഴിക്കോട് കുന്നമംഗലം സ്വദേശി ഷബ്‌നയാണ് എയർപോർട്ടിന് പുറത്ത് വെച്ച് പോലീസിന്റെ പിടിയിലായത്. 1884 ഗ്രാം സ്വർണ്ണവുമായി എയർപോർട്ടിന് പുറത്ത് വെച്ചാണ് പോലീസ് പിടികൂടിയത്.
കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം പോലീസ് നടത്തിയ പരിശോധനയിലാണ് അറസ്റ്റുണ്ടായത്. ജിദ്ദയിൽ നിന്നും സ്‌പൈസ് ജെറ്റ് വിമാനത്തിൽ എത്തിയതാണ് യുവതി. സ്വർണ്ണം മിശ്രിത രൂപത്തിൽ പാക് ചെയ്ത് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനായിരുന്നു യുവതി ശ്രമിച്ചത്.
Comments