ജോസ് കെ മാണിയെ യുഡിഎഫിലേക്ക് എത്തിക്കാതിരിക്കാൻ പട ഒരുക്കം നടത്തി ജോസഫ് വിഭാഗം. സ്വന്തം തട്ടകമായ പാലായിൽ പോലും കേരളാ കോൺഗ്രസ്സിന് ജയിക്കാനായില്ല എന്ന ആയുധം മുന്നോട്ട് വെച്ചാണ് ജോസഫ് ഗ്രൂപ്പിന്റെ പുതിയ രാഷ്‌ട്രീയ നീക്കം. യുഡിഎഫ് യോഗത്തിൽ ഇതു പാർട്ടി ശക്തമായി ഉന്നയിക്കും.
പാലായിലെ തോൽവി ചൂണ്ടിക്കാട്ടി കേരള കോൺഗ്രസ്സ് എം-ന് ശക്തിയില്ലെന്ന് തെളിയിക്കുകയാണ് ജോസഫ് വിഭാഗം. പരിഹാസ രൂപേണയാണ് പിജെ ജോസഫ് ഇത് അവതിരിപ്പിച്ചത് എങ്കിലും ജോസ് കെ മാണിയുടെയും കൂട്ടരുടെയും മുന്നണി പ്രവേശനം തടയാനുള്ള ആയുധമായാണ് ഇതിനെ കാണുന്നത്. ജോസ് വിഭാഗം യുഡിഎഫിൽലേക്ക് എത്തിയാൽ പാർട്ടിയിൽ നിന്നും തഴയപ്പെടമെന്ന ആശങ്കയാണ് ജോസഫ് വിഭാഗത്തിനുള്ളത്. അതിനാൽ യുഡിഎഫ് യോഗത്തിൽ ജോസ് കെ മണിയുടെ മുന്നണി പ്രവേഷണത്തെ ശക്തമായി എതിർക്കാനാണ് പിജെ ജോസഫിന്റെയും കൂട്ടരുടെയും തീരുമാനം
അതേസമയം മുന്നണി പ്രവേശത്തോട് ഇതുവരെ ജോസ് കെ മാണി മനസ് തുറന്നിട്ടില്ല. പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഒരു രാഷ്‌ട്രീയ വില പേശൽ അവസാനമായാണ് യുഡിഎഫിന്റെ സ്വാഗതത്തെ ഇവർ കാണുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ജോസ് കെ മാണി സ്വീകരിക്കുന്ന നിലപാട് എന്തായാലും മധ്യകേരളത്തിലെ രാഷ്‌ട്രീയത്തിൽ ചെറുതല്ലാത്ത പ്രതിഫലനം ഉണ്ടാക്കും.
Comments