തൃശൂർ: കേരളത്തിൽ വീണ്ടും മൊബൈൽ പൊട്ടിത്തെറിച്ച് അപകടം. തൃശൂർ മരോട്ടിച്ചാൽ സ്വദേശി ഏലിയാസിന്റെ (70) ഫോൺ ആണ് പൊട്ടിത്തെറിച്ചത്. ചായ കടയിൽ ഇരിക്കുമ്പോഴാണ് പോക്കറ്റിൽ കിടന്ന ഫോണ് പൊട്ടിത്തെറിച്ചത്.
ഇയാൾ കടയിൽ ചായ കുടിച്ചുകൊണ്ടിരിക്കെയായിരുന്നു ഷർട്ടിന് തീപിടിച്ചത്. ഷർട്ടിനുള്ളിൽ ഉണ്ടായിരുന്ന ഫോൺ പൊട്ടിത്തെറിക്കുകയും തുടർന്ന് ഷർട്ടിന് തീപിടിക്കുകയുമായിരുന്നു. പെട്ടെന്നുതന്നെ രക്ഷാപ്രവർത്തനം നടത്തിയതിനാൽ ആളപായം ഒഴിവാക്കാൻ സാധിച്ചു.
















Comments