ട്രെയിൻ യാത്രയ്‌ക്കിടെ ടിക്കറ്റ് നഷ്ടമാകുമോ എന്ന് എല്ലാവരും ഭയക്കുന്ന കാര്യമാണ്. ദൂരയാത്രകളിൽ ആദ്യ അവസാനം വരെ ടിക്കറ്റ് അത്രയഥികം സൂഷ്മമായാണ് എല്ലാവരും സൂക്ഷിക്കാറ്. ഓൺലൈൻ ടിക്കറ്റിംഗ് രീതികൾ വന്നിട്ടുണ്ടെങ്കിലും മിക്കവാറും യാത്രക്കാരെല്ലാം റെയിൽവേ സ്റ്റേഷനിൽ എത്തിയ ശേഷമാകും ടിക്കറ്റെടുക്കൽ.
ഇപ്പോഴിതാ ടിക്കറ്റ് നഷ്ടമായാലും ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് ടിക്കറ്റ് സംവിധാനവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവെ. എന്നാൽ ഇത്തരത്തിൽ ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് എടുക്കുന്നതിനായി ഒരു നിശ്ചിതതുക റെയിൽവേയ്‌ക്ക് നൽകണം. റിസർവേഷൻ ചാർട്ട് തയ്യാറാകുന്നതിന് മുൻപ് യാത്രക്കാരന് ടിക്കറ്റ് നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്താൽ 50 രൂപമുതൽ 100 രൂപവരെ ഒടുക്കിയാൽ മതിയാകും. സെക്കൻഡ്, സ്ലീപ്പർ ക്ലാസ് യാത്രക്കാർക്ക് 50 രൂപയും മറ്റു ക്ലാസ്സുകൾക്ക് 100 രൂപയുമാണ് ഡ്യൂപ്ലിക്കേറ്റിനായി ഒടുക്കേണ്ടത്.
എന്നാൽ റിസർവേഷൻ റിസർവേഷൻ ചാർട്ട് ചെയ്ത ശേഷമാണ് ടിക്കറ്റ് നഷ്ടമാകുന്നതെങ്കിൽ ടിക്കറ്റ് ചാർജിന്റെ 50 ശതമാനം ഒടുക്കണം. ഇത് കൺഫോം ആയ ടിക്കറ്റുകൾക്ക് മാത്രം ബാധകമായ കാര്യമാണ്. ഇനി വെയിറ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാരുടെ ടിക്കറ്റുകൾ നഷ്ടമായാൽ ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് ലഭിക്കില്ലെന്നും റെയിൽവേ അറിയിച്ചു. കീറിപ്പോയതോ അല്ലെങ്കിൽ കേടുപാടുകൾ സംഭവിച്ചതോ ആയ ടിക്കറ്റുകൾക്ക് റീഫണ്ടിന് അർഹതയുണ്ട്. ട്രെയിൻ പുറപ്പെടുന്നതിന് മുമ്പ് ഒറിജിനൽ ടിക്കറ്റ് കണ്ടെത്തുകയാണെങ്കിൽ ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റിന് ഒടുക്കിയ തുക തിരികെ ലഭിക്കുകയും ചെയ്യും.
Comments