പുഷ്പ എന്ന ചിത്രത്തിലെ ശ്രീവള്ളി എന്ന കഥാപാത്രത്തിനെ ചൊല്ലി പുലിവാല് പിടിച്ച് നടി ഐശ്വര്യ രാജേഷ്. ഒരു അഭിമുഖത്തിൽ ഐശ്വര്യ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വിവാദമായിക്കൊണ്ടിരിക്കുന്നത്. രശ്മികയെക്കാൾ ആ കഥാപാത്രം തനിക്കായിരുന്നു കൂടുതൽ യോജിക്കുക എന്നായിരുന്നു ഐശ്വര്യ പറഞ്ഞത്. ഇതിന് പിന്നാലെ രൂക്ഷവിമർശനങ്ങളാണ് ഐശ്വര്യ നേരിട്ടുകൊണ്ടിരിക്കുന്നത്.
സംഭവത്തിൽ രശ്മിക മന്ദാനയുടെ ആരാധകരും ട്രോളുമായി ഐശ്വര്യയ്‌ക്കു നേരെ എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ വിവാദത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഐശ്വര്യ. ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു കാഥാപാത്രത്തെ പറ്റിചോദിച്ചപ്പോഴാണ് താൻ ശ്രീവള്ളിയെ പറ്റിപറഞ്ഞതെന്നാണ് ഐശ്വര്യയുടെ വാക്കുകൾ. എന്നാൽ താൻ വിചാരിച്ച രീതിയിൽ ആയിരുന്നില്ല ആരാധകർ ഇതിനെ ഏറ്റെടുത്തത്.
രശ്മിക അതിഗംഭീരമാക്കിയ റോളിനോട് എനിക്ക് എതിർപ്പുണ്ടെന്ന രീതിയിലാണ് അക്കാര്യം പ്രചരിക്കുന്നത്. രശ്മികയുടെ സിനിമകളോട് എനിക്ക് എന്നും മതിപ്പ് മാത്രമേയുളളൂ സിനിമയിലെ എന്റെ സഹപ്രവർത്തകരായ എല്ലാ നടീനടന്മാരോടും അതിയായ ബഹുമാനമുണ്ടെന്നും ഐശ്വര്യ പറഞ്ഞു. ഈ സംഭവത്തിൽ പ്രതികരണവുമായി രശ്മികയും രംഗത്തെത്തിയിരുന്നു. ഐശ്വര്യ രാജേഷ് ഉദ്ദേശിച്ചതെന്താണെന്ന് തനിക്ക് മനസിലാകുമെന്ന് രശ്മിക ട്വീറ്റ് ചെയ്തു.
Comments