ഗാന്ധിനഗർ: ഗുജറാത്തിലെ ഗാന്ധിനഗറിൽ 400 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച്് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തിന്റെ വികസനത്തോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ ആമുഖമാണിതെന്ന് ഉദ്ഘാടന ചടങ്ങിന് ശേഷം അമിത് ഷാ പറഞ്ഞു. ഗാന്ധിനഗറിലെ സിവിൽ ആശുപത്രി ഓഡിറ്റോറിയം ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്.
‘സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ഇന്ന് ജനങ്ങൾക്ക് ബോധ്യമായിരിക്കുകയാണ്. ഇപ്പോൾ അവർ ഏതെങ്കിലും തരത്തിലുള്ള വികസന പ്രവർത്തനങ്ങൾക്ക് പരാതിപ്പെടുകയോ ആവശ്യപ്പെടുകയോ ചെയ്യുന്നില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഗാന്ധിനഗറിലെ ജില്ലാ ഷോപ്പിംഗ് സെന്ററിൽ 11 കോടി ചിലവിൽ നിർമ്മിച്ച പാർക്കിങ്ങിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. 6.45 കോടി ചിലവിൽ 865 കിലോവാട്ട് വൈദ്യുതി ഉത്പാടിപ്പിക്കുന്ന സോളാർ, 645 കിലോവാട്ട് സോളാർ റൂഫ്‌ടോപ്പ്, 220 കിലോവാട്ട് സോളാർ ട്രീ എന്നിവയും ഉദ്ഘാടനം ചെയ്തു. റെയിൽവേ ഗേറ്റ് രഹിത ഗുജറാത്ത് പദ്ധതിയുടെ 58.17 കോടി രൂപയുടെ റെയിൽവേ മേൽപ്പാലത്തിന്റെ തറക്കല്ലിടലും കേന്ദ്ര ആഭ്യന്തരമന്ത്രി നിർവഹിച്ചു.
















Comments