ടോക്കിയോ: ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ജപ്പാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഹിരോഷിമയിലെ പീസ് മെമ്മോറിയൽ മ്യൂസിയം സന്ദർശിച്ചു. പീസ് മെമ്മോറിയൽ പാർക്കിലും സന്ദർശനം നടത്തയതായി പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവെച്ചു.
പീസ് മെമ്മോറിയൽ പാർക്ക് സന്ദർശിച്ച പ്രധാനമന്ത്രി ഹിരോഷിമ ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലി ആർപ്പിക്കുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. മ്യൂസിയത്തിലെ ഡോക്യുമെന്റഡ് പ്രദർശനങ്ങൾ അദ്ദേഹം കാണുകയും ചെയ്തു. ജപ്പാനിലെ ചരിത്ര സ്ഥലങ്ങൾ സന്ദർശിച്ചതിന്റെ ചിത്രങ്ങളും പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
Went to the Peace Memorial Museum in Hiroshima and the Hiroshima Peace Memorial Park this morning. pic.twitter.com/H3NlkcFxF0
— Narendra Modi (@narendramodi) May 21, 2023
ജി-7 ഉച്ചകോടിയിൽ ഒന്നിലധികം പ്രതിസന്ധികളെ അഭിമുഖീകരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കുക’ എന്ന സെഷനിൽ പ്രകൃതിവിഭവങ്ങളുടെ സമഗ്രമായ ഉപയോഗം കൊണ്ടുള്ള വികസനത്തിന് ഊന്നൽ നൽകിയാണ് പ്രധാനമന്ത്രി സംസാരിച്ചത്. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പ്രയോജനം ലോകത്തെ എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ അംഗരാജ്യങ്ങളുടെ പ്രതിനിധികളുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തും.
Comments