ഗോരഖ്പൂർ : ഉത്തർപ്രദേശിലെ ശ്രീ ഗോരഖ്‌നാഥ ക്ഷേത്രത്തിന് സമീപത്ത് പുതിയതായി നിർമ്മിച്ച നവ ദേവ ക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ നടത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചടങ്ങിന്റെ ഭാഗമായി ഗോരഖ്‌നാഥ ക്ഷേത്ര പരിസരത്ത് ജനതാ ദർശൻ പരിപാടി സംഘടിപ്പിച്ചിരുന്നു.
ജനതാ ദർശൻ പരിപാടിയിൽ പൊതുജനങ്ങളുടെ പരാതിയും യോഗി ആദ്യനാഥ് സ്വീകരിച്ചിരുന്നു.പൊതുജനങ്ങളുടെ പരാതികൾ കേട്ടതിനു ശേഷം അർഹരായ പൊതുജനങ്ങൾക്ക് ക്ഷേമ പദ്ധതികൾക്കായുള്ള നടപടി വേഗത്തിലാക്കാനും അധികാരികൾക്ക് യോഗി ആദിത്യനാഥ് നിർദ്ദേശം നൽകി. പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കാമെന്ന് പൊതുജനങ്ങളുമായി സംവദിക്കുന്നതിനിടെ മുഖ്യമന്ത്രി യോഗി എല്ലാവർക്കും ഉറപ്പ് നൽകി. കൂടാതെ, ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട പരാതികളിൽ നിയമാനുസൃതം കർശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
സംസ്ഥാനത്തെ നിർദ്ധനർക്കും ചികിത്സയിൽ കഴിയുന്നവർക്കുമുള്ള സാമ്പത്തിക സഹായങ്ങൾ സംസ്ഥാന സർക്കാർ നൽകുന്ന പരിപാടിയാണ് ജനതാ ദർശൻ. പൊതുജനങ്ങളുടെ ചികിത്സയ്‌ക്ക് ആവശ്യമായ ഫണ്ട്, ഭൂമി തർക്കം, ഭൂമി കൈയേറ്റം തുടങ്ങിയ പരാതികൾക്കെതിരെ കർശന നടപടികളാണ് ജനതാ ദർശൻ പരിപാടിയിലൂടെ സ്വീകരിക്കുന്നത്.
Comments