അമൃത്സർ: പഞ്ചാബിലെ അമൃത്സറിലുള്ള അന്താരാഷ്‌ട്ര അതിർത്തിയ്‌ക്ക് സമീപം പാകിസ്താൻ ഡ്രോണുകൾ വെടിവെച്ചിട്ടു. മയക്കുമരുന്ന് കടത്തുകയായിരുന്ന പാകിസ്താൻ ഡ്രോണിന് നേരെയാണ് അതിർത്തി സുരക്ഷാ സേന വെടിയുതിർത്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഹെറോയിൻ എന്ന് സംശയിക്കുന്ന രണ്ട് പാക്കറ്റുകൾ പിടിച്ചെടുത്തുവെന്നും ബിഎസ്എഫ് ഉദ്യോഗസ്ഥർ അറിയിച്ചു. ബിഒപി രജതാൽ മേഖലയ്‌ക്ക് സമീപമാണ് ബീഎസ്എഫിന്റെ 144 കോർപ്‌സ് സൈന്യം ഓപ്പറേഷൻ നടത്തിയത്.
സമാന രീതിയിൽ ഞായറാഴ്ചയും അമൃത്സറിലെ അതിർത്തിയ്‌ക്ക് സമീപം പാക് ഡ്രോൺ ബിഎസ്എഫ് ഉദ്യോഗസ്ഥർ വെടിവെച്ചിട്ടിരുന്നു. ഇതിന് മുൻപ് ശനിയാഴ്ച രാത്രി എട്ട് മണിയ്‌ക്ക് ശേഷം ജില്ലയിലെ ധനോ കലാൻ എന്ന ഗ്രാമത്തിൽ പാകിസ്താൻ ഡ്രോൺ എന്ന് സംശയിക്കുന്ന ഡ്രോണിന്റെ ശബ്ദം കേട്ടിരുന്നുവെന്ന് പ്രദേശത്ത് വിന്യസിച്ചിരുന്ന അതിർത്തി സുരക്ഷാ സേന പറഞ്ഞു.
ഉടൻ തന്നെ ഡ്രോൺ വെടിയുതിർത്ത് വീഴ്‌ത്തി. പിന്നാലെ പ്രദേശത്ത് നടത്തിയ പ്രഥമിക തിരച്ചിലിൽ കൃഷിടിത്തിൽ നിന്നാണ് ഡ്രോൺ കണ്ടെത്തിയത്. മൂന്ന് പാക്കറ്റ് മയക്കുമരുന്നുകൾ അടങ്ങിയ ഡ്രോൺ പ്രദേശത്ത് നിന്ന് പിടിച്ചെടുത്തു.
Comments